Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജാക്കി ഷ്‌റോഫിന്റെ ഭാര്യ ആയിഷയിൽനിന്ന് 58 ലക്ഷം തട്ടി; പരാതിയിൽ കേസെടുത്ത് മുംബൈ പൊലീസ്

ജാക്കി ഷ്‌റോഫിന്റെ ഭാര്യ ആയിഷയിൽനിന്ന് 58 ലക്ഷം തട്ടി; പരാതിയിൽ കേസെടുത്ത് മുംബൈ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ബോളിവുഡ് നടൻ ജാക്കി ഷ്റോഫിന്റെ ഭാര്യയും നടൻ ടൈഗർ ഷ്‌റോഫിന്റെ അമ്മയുമായ ആയിഷ ഷ്‌റോഫിൽനിന്ന് 58 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കേസെടുത്ത് മുംബൈ പൊലീസ്. സിനിമാ നിർമ്മാതാവായ ആയിഷ മുംബൈ സാന്റാ ക്രൂസ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

ടൈഗർ ഷ്‌റോഫിന്റെയും ആയിഷയുടെയും പേരിലുള്ള എംഎംഎ മാട്രിക്‌സ് കമ്പനിയുടെ ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് അലൻ ഫെർണാണ്ടസിനെതിരെയാണ് പരാതി. എംഎംഎ മാട്രിക്‌സ് ജിമ്മിൽ ക്രമക്കേട് നടത്തി പണം തട്ടിയതായാണ് ആരോപണം. അലനായിരുന്നു ജിംനേഷ്യം നിയന്ത്രിച്ചിരുന്നത്. ഇക്കാലയളവിൽ മത്സരങ്ങൾ നടത്താനെന്ന പേരിൽ കമ്പനി അക്കൗണ്ടിൽനിന്ന് പണം തട്ടിയെന്നാണ് പരാതി. 2015ൽ നടൻ സാഹിൽ ഖാനെതിരെയും തട്ടിപ്പിന് ആയിഷ പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP