Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തമിഴ് നാട്ടിൽ സർക്കാർ-ഗവർണർ പോര് രൂക്ഷം; ഗവർണർ കാരണം ബിരുദദാന ചടങ്ങ് പോലും മുടങ്ങിയെന്ന് സ്റ്റാലിൻ; കോടതിയെ സമീപിക്കും

തമിഴ് നാട്ടിൽ സർക്കാർ-ഗവർണർ പോര് രൂക്ഷം; ഗവർണർ കാരണം ബിരുദദാന ചടങ്ങ് പോലും മുടങ്ങിയെന്ന് സ്റ്റാലിൻ; കോടതിയെ സമീപിക്കും

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ് നാട്ടിൽ സർക്കാർ-ഗവർണർ പോര് രൂക്ഷം. ഗവർണർക്കെതിരെ കോടതിയെ സമീപിക്കാനാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ തീരുമാനം. ഇതിൽ നിയമ വിദഗ്ധരുടെ അഭിപ്രായം തേടിയിരിക്കുകയാണ് സ്റ്റാലിൻ. ബില്ലുകളിൽ തീരുമാനം വൈകിക്കുന്നത് അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രി തന്നെ സർവകലാശാല ചാൻസലർ ആകണം എന്നാണ് സർക്കാർ നിലപാട്. ഗവർണർ കാരണം ബിരുദദാന ചടങ്ങ് പോലും മുടങ്ങി എന്നും സ്റ്റാലിൻ പറയുന്നു.

ഒരിടവേളയ്ക്കു ശേഷമാണ് സർക്കാരിനെതിരെ ഗവർണർ വിമർശനമുന്നയിച്ചത്. പിറ്റേ ദിവസം തന്നെ ഡിഎംകെ മുഖപത്രത്തിലൂടെ ഗവർണർക്ക് ശക്തമായ മറുപടിയും നൽകി. വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയതിനോടൊപ്പം ഗവർണർ ബിജെ പി ആസ്ഥാനത്ത് പോവുന്നതാണ് നല്ലതെന്നും പറഞ്ഞിരുന്നു.

അതിന് പിന്നാലെയാണ് ട്രിച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുക്കുമ്പോഴുള്ള സ്റ്റാലിന്റെ പ്രതികരണം വരുന്നത്. ഗവർണർക്കെതിരെ തെലങ്കാന മോഡൽ കോടതിയെ സമീപിക്കുന്നത് പരിഗണനയിലാണ്. ഏത് സമയത്ത് കോടതിയിൽ പോകണമെന്നുൾപ്പെടെ നിയമ വിദഗ്ധരുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP