Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശരദ് പവാറിന് സമൂഹ മാധ്യമം വഴി വധഭീഷണിയെന്ന് എൻ.സി.പി

ശരദ് പവാറിന് സമൂഹ മാധ്യമം വഴി വധഭീഷണിയെന്ന് എൻ.സി.പി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: എൻ.സി.പി ദേശീയ പ്രസിഡന്റ് ശരദ് പവാറിന് സമൂഹ മാധ്യമം വഴി വധ ഭീഷണി സന്ദേശമെത്തിയെന്ന് എൻസിപി. പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വധഭീഷണിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പവാറിന്റെ മകൾ സുപ്രിയ സുലെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുംബൈ പൊലീസ് മേധാവിയെ കാണാനെത്തിയത്.

നരേന്ദ്ര ദാഭോൽകറുടെ അതേ വിധിയാണ് ശരദ് പവാറിനെയും കാത്തിരിക്കുന്നതെന്നാണ് ഫേസ്‌ബുക് വഴി ഭീഷണി സന്ദേശം ലഭിച്ചതെന്ന് എൻ.സി.പി നേതാക്കൾ പൊലീസിനോട് പറഞ്ഞു. വധഭീഷണിയുടെ പകർപ്പുകളും സുലെ പൊലീസിന് കൈമാറി.

അന്ധവിശ്വാസങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച സാമൂഹിക പ്രവർത്തകൻ നരേന്ദ്ര ദാഭോൽകറെ 2013 ഓഗസ്റ്റ് 20ന് പ്രഭാത നടത്തത്തിനിടെയാണ് ബൈക്കിലെത്തിയ ആക്രമികൾ വെടിവെച്ച് കൊന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP