Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ധൻബാദിൽ ഖനി ഇടിഞ്ഞുവീണ് അപകടം; മൂന്നുപേർ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവർത്തനം തുടരുന്നു

ധൻബാദിൽ ഖനി ഇടിഞ്ഞുവീണ് അപകടം; മൂന്നുപേർ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവർത്തനം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ധൻബാദ്: ഝാർഖണ്ഡിലെ ധൻബാദിൽ ഖനി ഇടിഞ്ഞുവീണ് മൂന്നു പേർ മരിച്ചു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. മരണ സംഖ്യ ഇനിയും കൂടിയേക്കാമെന്നാണ് സൂചന.

ധൻബാദിൽനിന്ന് 21 കിലോമീറ്റർ അകലെ ഭൗരാ കോലിയേരി മേഖലയിലെ ഖനിയിൽ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. എത്ര പേർ ഖനിയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നു വ്യക്തമല്ല.

അനധികൃതമായി പ്രവർത്തിക്കുന്ന ഖനിയിൽ നിരവധി പ്രദേശവാസികൾ ജോലി ചെയ്തിരുന്നതായാണ് വിവരം. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയ ഗ്രാമീണരുടെ സഹായത്തോടെ മൂന്നുപേരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അവർ മരിച്ചിരുന്നു.

എത്രപേർ കുടുങ്ങിക്കിടക്കുന്നു എന്നതു സംബന്ധിച്ച് വ്യക്തതയില്ലെന്ന് സിന്ദ്രി ഡിസിപി അഭിഷേക് കുമാർ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP