Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണിപ്പൂർ സംഘർഷം: ബിജെപി വനിതാ എംഎ‍ൽഎയുടെ വീടിന് നേരെ ബോംബേറ്

മണിപ്പൂർ സംഘർഷം: ബിജെപി വനിതാ എംഎ‍ൽഎയുടെ വീടിന് നേരെ ബോംബേറ്

മറുനാടൻ മലയാളി ബ്യൂറോ

ഇംഫാൽ: സംഘർഷം തുടരുന്ന മണിപ്പൂരിൽ ബിജെപി വനിതാ എംഎ‍ൽഎയുടെ വീടിന് നേരെ ബോംബേറ്. സൊറായി സാം കെബി ദേവി എംഎ‍ൽഎയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

കുക്കി-മെയ്‌തെയ് ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് ബൈക്കിലെത്തിയ അക്രമി സംഘം എംഎ‍ൽഎയുടെ വീടിന്റെ ഗേറ്റിനുള്ളിലേക്ക് ബോംബ് എറിഞ്ഞത്. വൻ സ്‌ഫോടനത്തിൽ കുഴി രൂപപ്പെട്ടു. ആർക്കും പരിക്കില്ല. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തി.

കലാപം തുടങ്ങിയതിനു പിന്നാലെ മറ്റൊരു ബിജെപി എംഎ‍ൽഎയെ ആൾക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചിരുന്നു. വുംഗ്സാഗിൻ വാൾട്ടെ എന്ന എംഎൽഎയാണ് മെയ്‌ നാലിന് മറ്റൊരു ആക്രമണത്തിന് ഇരയായത്. ഗുരുതര പരിക്കേറ്റ അദ്ദേഹത്തിന് ഓർമശക്തി നഷ്ടമായെന്നും ആരോഗ്യനില വീണ്ടെടുക്കാൻ മാസങ്ങൾ എടുക്കുമെന്നുമാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP