Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202325Monday

ഡേറ്റിങ് ആപ്പിലൂടെ പരിചയം; വ്യാജ ലൈംഗികാരോപണം ഉന്നയിച്ച് യുവാവിൽ നിന്നും പണംതട്ടാൻ ശ്രമം; പണം കൈമാറുന്നതിനിടെ ഐ.ടി. ജീവനക്കാരിയും കൂട്ടാളിയും അറസ്റ്റിൽ

ഡേറ്റിങ് ആപ്പിലൂടെ പരിചയം; വ്യാജ ലൈംഗികാരോപണം ഉന്നയിച്ച് യുവാവിൽ നിന്നും പണംതട്ടാൻ ശ്രമം; പണം കൈമാറുന്നതിനിടെ ഐ.ടി. ജീവനക്കാരിയും കൂട്ടാളിയും അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വ്യാജ ലൈംഗികാരോപണം ഉന്നയിച്ച് പണംതട്ടിയെന്ന യുവാവിന്റെ പരാതിയിൽ ഐ.ടി. ജീവനക്കാരിയും കൂട്ടാളിയും അറസ്റ്റിൽ. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിൽ നിന്നാണ് യുവതി രണ്ടു ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചത്. ബിഹാർ സ്വദേശിയായ ബിനീത് കുമാരിയും (30) ഹരിയാന സ്വദേശിയായ മഹേഷ് ഫോഗട്ടുമാണ് പൊലീസിന്റെ പിടിയിലായത്.

പണം കൈമാറുന്നതിനിടെയാണ് യുവതിയേയും കൂട്ടാളിയേയും പൊലീസ് പിടികൂടുന്നത്. ഇതുവരെ പന്ത്രണ്ട് പേരിൽ നിന്നായി ഇവർ വ്യാജ ലൈംഗികാരോപണം ഉന്നയിച്ച് പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഗുഡ്ഗാവിലാണ് സംഭവം നടന്നത്.

യുവതി ഒരു ഐ.ടി കമ്പനിയിലെ ജീവനക്കാരിയാണ്. മഹേഷ് ഒരു എൻ.ജി.ഒയിൽ ജോലിചെയ്തിരുന്നതായും പൊലീസ് പറഞ്ഞു. ഇരുവരും പരിചയപ്പെട്ടതും ഡേറ്റിങ് ആപ്പ് വഴിയാണ്. ഇരുവരും ചേർന്ന് ഒരുക്കിയ കെണിയിലൂടെയാണ് യുവാവിനെ കബളിപ്പിക്കാൻ ശ്രമിച്ചത്.

മെയ് 28-ന് യുവാവിനെ നഗരത്തിലെ ഒരു ഹോട്ടലിലേക്ക് യുവതി വിളിച്ചുവരുത്തി. ബിയർ നൽകിയ ശേഷം അത് കുടിക്കാൻ നിർബന്ധിച്ചു. സംശയം തോന്നിയ യുവാവ് യുവതി നൽകിയ ബിയർ നിരസിക്കുകയും അവിടെ നിന്ന് മടങ്ങുകയും ചെയ്തു. പിന്നീട് യുവാവിനെ ഫോണിൽ വിളിച്ച ബിനീത യുവാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിക്കുകയും പൊലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിന്നാലെ മഹേഷ് യുവാവിനെ വിളിച്ച് അഞ്ചു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഒടുവിൽ രണ്ടു ലക്ഷത്തിന് ഡീൽ ഉറപ്പിച്ചു. അമ്പതിനായിരം രൂപ മുൻകൂറായി നൽകുകയും ചെയ്തു. പിന്നീട് യുവാവ് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഇയാളെ പിന്തുടർന്നെത്തിയ പൊലീസ് പണം കൈമാറുന്നതിനിടെ ബിനീതയേയും മഹേഷിനേയും പിടികൂടി. ഇവരിൽ നിന്ന് യുവാവ് നൽകിയ പണവും രണ്ട് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP