Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202325Monday

ഒഡിഷയിൽ ട്രെയിൻ അപകടത്തിൽപ്പെടുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്; വലിയ ശബ്ദത്തോടെ ട്രെയിനിൽ എന്തോ വന്നിടിക്കുന്നു; യാത്രക്കാർ പരിഭ്രാന്തരായി നിലവിളിക്കുന്നതും വീഡിയോയിൽ

ഒഡിഷയിൽ ട്രെയിൻ അപകടത്തിൽപ്പെടുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്; വലിയ ശബ്ദത്തോടെ ട്രെയിനിൽ എന്തോ വന്നിടിക്കുന്നു; യാത്രക്കാർ പരിഭ്രാന്തരായി നിലവിളിക്കുന്നതും വീഡിയോയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഒഡിഷ ട്രെയിൻ ദുരന്തത്തിൽ കോറമണ്ഡൽ എക്സ്പ്രസ് അപകടത്തിൽപ്പെടുന്നതിന് തൊട്ടുമുമ്പ് കോച്ചിനുള്ളിൽനിന്നുള്ള ദൃശ്യങ്ങൾ പുറത്തുവിട്ട് ഒഡിയ മാധ്യമമായ ഒഡിഷ ടിവി. കോച്ചിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ പകർത്തിയ വീഡിയോ ആണിതെന്നാണ് കരുതുന്നത്. വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.

കോറമണ്ഡൽ എക്സ്പ്രസിലെ കോച്ച് വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളിയെയും ബെർത്തുകളിൽ വിശ്രമിക്കുന്ന യാത്രക്കാരേയും ദൃശ്യങ്ങളിൽ കാണാം. പെട്ടെന്ന് വലിയ ശബ്ദത്തോടെ ട്രെയിനിൽ എന്തോ വന്നിടിക്കുന്നതും യാത്രക്കാർ പരിഭ്രാന്തരായി നിലവിളിക്കുന്നതും വീഡിയോയിലുണ്ട്.

278 പേരുടെ ജീവനെടുക്കുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ബാലസോർ ട്രെയിനപകടത്തിൽ സിബിഐ. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാലസോറിൽ അപകടം നടന്ന സ്ഥലം സന്ദർശിച്ച സിബിഐ. സംഘം വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ അട്ടിമറി നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തത ഉണ്ടാകൂ എന്ന് സിബിഐ. ഉദ്യോഗസ്ഥർ അറിയിച്ചു.

അപകടത്തിനു കാരണം ഇലക്ട്രോണിക് ഇന്റർലോക്കിങ് സംവിധാനത്തിൽ ബോധപൂർവം നടത്തിയ ഇടപെടലാണെന്നും സിഗ്നലിങ് സംവിധാനത്തിലെ തകരാറെണെന്നുമൊക്കെയുള്ള ആരോപണങ്ങൾ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ സ്ഥിരീകരിക്കാനാകൂ എന്നും സിബിഐ. വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP