Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉത്തർപ്രദേശിൽ ഗുണ്ടാത്തലവനെ കോടതി വളപ്പിൽ വെടിവെച്ചു കൊന്നു; സഞ്ജീവ് മഹേശ്വരിയെ വെടിവെച്ചത് അഭിഭാഷക വേഷത്തിലെത്തിയ അക്രമി

ഉത്തർപ്രദേശിൽ ഗുണ്ടാത്തലവനെ കോടതി വളപ്പിൽ വെടിവെച്ചു കൊന്നു; സഞ്ജീവ് മഹേശ്വരിയെ വെടിവെച്ചത് അഭിഭാഷക വേഷത്തിലെത്തിയ അക്രമി

സ്വന്തം ലേഖകൻ

ലക്‌നൗ: ഉത്തർപ്രദേശിൽ ഗുണ്ടാത്തലവനെ കോടതി വളപ്പിൽ വെടിവെച്ചു കൊന്നു. ബിജെപി നേതാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജീവ് മഹേശ്വരിയെ (ജീവ48) ആണ് അഭിഭാഷക വേഷത്തിലെത്തിയ ആൾ കോടതി വളപ്പിൽ വെടിവച്ചുകൊന്നത്. രാഷ്ട്രീയ നേതാവും മാഫിയ തലവനുമായ മുക്താർ അൻസാരിയുടെ വലംകൈയായ സഞ്ജീവ് മഹേശ്വരിയെ മറ്റൊരു കേസിന്റെ വിചാരണയ്ക്കായി ലക്‌നൗ കൈസർബാഗിലെ കോടതിയിൽ എത്തിച്ചപ്പോഴാണ് കൊലപ്പെടുത്തിയത്.

ജോൻപുർ സ്വദേശിയായ ശ്യാമ യാദവ് എന്നയാളാണ് വെടിയുതിർത്തത്. അക്രമിയെ അഭിഭാഷകർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. വെടിവയ്പിൽ ഒരു പൊലീസുകാരനും രണ്ട് വയസ്സുകാരിക്കും പരുക്കേറ്റു. ഇതിൽ പെൺകുട്ടിയുടെ നില ഗുരുതരമാണ്. 2017 ൽ ഹരിദ്വാറിൽ വ്യവസായി അമിത് ദീക്ഷിതിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച ഇയാൾ ലക്‌നൗ ജയിലിലായിരുന്നു. ഇന്നലെ മറ്റൊരു കേസുമായി ബന്ധപ്പെട്ടു എസ്‌സി/എസ്ടി പ്രത്യേക കോടതിയിൽ ഹാജരാക്കിയപ്പോഴാണു വെടിയേറ്റത്.

ബിജെപി നേതാക്കളായ ബ്രഹ്‌മദത്ത് ദ്വിവേദി (1997), കൃഷ്ണാനന്ദ് റായ് (2005) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ സഞ്ജീവ് ഉൾപ്പെട്ടിരുന്നു. ഇതിൽ, കൃഷ്ണാനന്ദ് എംഎൽഎയെ കൊലപ്പെടുത്തിയ കേസിൽ മുക്താർ അൻസാരി ശിക്ഷിക്കപ്പെട്ടു. ഈ കേസിൽ സഞ്ജീവിനെ കോടതി വിട്ടയച്ചിരുന്നു.

പടിഞ്ഞാറൻ യുപിയിലെ ഗുണ്ടാത്തലവൻ ആയ ഇയാൾക്കെതിരെ 22 കേസുകൾ നിലവിലുണ്ട്. ഏപ്രിലിൽ, ഗുണ്ടാ നേതാവും സമാജ്‌വാദി പാർട്ടി എംപിയുമായിരുന്ന അതീഖ് അഹമ്മദ്, സഹോദരൻ അഷ്‌റഫ് എന്നിവരെ പൊലീസ് നോക്കി നിൽക്കെ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP