Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാലസോർ ട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചെന്ന് ഭാര്യ; ഇല്ലെന്ന് ഭർത്താവ്: ദുരിതാശ്വാസത്തുക തട്ടിയെടുക്കാൻ ശ്രമിച്ച വീട്ടമ്മയ്‌ക്കെതിരെ കേസ്

ബാലസോർ ട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചെന്ന് ഭാര്യ; ഇല്ലെന്ന് ഭർത്താവ്: ദുരിതാശ്വാസത്തുക തട്ടിയെടുക്കാൻ ശ്രമിച്ച വീട്ടമ്മയ്‌ക്കെതിരെ കേസ്

സ്വന്തം ലേഖകൻ

ബാലസോർ: ട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചതായി കാണിച്ച് ദുരിതാശ്വാസത്തുക തട്ടിയെടുക്കാൻ ശ്രമിച്ച വീട്ടമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ജീവിച്ചിരിക്കുന്ന ഭർത്താവ് മരിച്ചെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച കട്ടക്ക് മാനിബന്ധ സ്വദേശിയായ ഗീതാഞ്ജലി ദത്തയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഭർത്താവ് തന്നെ നേരിട്ടെത്തി പരാതി നൽകിയതോടെയാണു കേസെടുത്തത്.

ഭർത്താവ് വിജയ് ദത്ത ബാലസോർ അപകടത്തിൽ മരിച്ചുവെന്നു കാണിച്ച് വ്യാജ ആധാർ കാർഡുമായാണ് ഇവർ ആശുപത്രിയിലെത്തിയത്. മോർച്ചറിയിൽ കിടക്കുന്ന മൃതദേഹം ഭർത്താവിന്റേതാണ് എന്നായിരുന്നു അവരുടെ അവകാശവാദം. ഇതിനിടെയിലാണ് താൻ ജീവിച്ചിരിപ്പുണ്ടെന്ന് കാണിച്ച് ഭാര്യയ്‌ക്കെതിരെ പരാതിയുമായി വിജയ് ദത്ത പരാതി നൽകിയത്.

ആശുപത്രി അധികൃതരും പൊലീസും രേഖകൾ പരിശോധിച്ചപ്പോൾ ആധാർ കാർഡ് വ്യാജമാണെന്ന് കണ്ടെത്തി. ഇതിനിടെ ഭർത്താവ് വിജയ് ദത്ത തന്നെ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി. കേസ് എടുത്തതായി ബാദംബ പൊലീസ് അറിയിച്ചു. 10 ലക്ഷം രൂപയാണ് മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നൽകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP