Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

'സ്വാതന്ത്ര്യസമര ചരിത്രം തിരുത്തിയെഴുതാൻ ബിജെപി സർക്കാർ ശ്രമിക്കുന്നു'; കേന്ദ്ര സർക്കാരിനെതിരെ നിതീഷ് കുമാർ

'സ്വാതന്ത്ര്യസമര ചരിത്രം തിരുത്തിയെഴുതാൻ ബിജെപി സർക്കാർ ശ്രമിക്കുന്നു'; കേന്ദ്ര സർക്കാരിനെതിരെ നിതീഷ് കുമാർ

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: സ്വാതന്ത്ര്യസമര ചരിത്രം തിരുത്തിയെഴുതാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്ന തരത്തിൽ ഭരണഘടനയ്ക്കു നിരക്കാത്ത വാദപ്രതിവാദങ്ങളാണു ബിജെപി സർക്കാർ നടത്തുന്നത്. ബിഹാറിൽ നിന്നുള്ള ആദ്യ ഹജ് സംഘത്തിന് യാത്രയയപ്പു നൽകുകയായിരുന്നു അദ്ദേഹം.

'എന്റെ ഭരണത്തിൽ ബിഹാറിൽ ഹിന്ദു മുസ്ലിം വിവേചനമുണ്ടായിട്ടില്ല. മുസ്ലിംകൾ ഇന്ത്യയിൽ ജനിച്ചു വളർന്നവരാണെന്നാണ് അച്ഛൻ എക്കാലവും പഠിപ്പിച്ചത്. മുസ്ലിംകൾ മറ്റെവിടെ നിന്നെങ്കിലും വന്നവരല്ല. ബിഹാറിൽ സമുദായങ്ങൾ തമ്മിൽ സാഹോദര്യം വളർത്താനാണ് ശ്രമിച്ചിരുന്നത്. നിർഭാഗ്യവശാൽ സാമുദായിക സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു'' നിതീഷ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP