Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദളിതർക്ക് പ്രവേശനം നിഷേധിച്ചതിൽ സംഘർഷം; വില്ലുപുരം ധർമ്മരാജ ദ്രൗപതി അമ്മൻ ക്ഷേത്രം പൂട്ടി സീൽ ചെയ്തു

ദളിതർക്ക് പ്രവേശനം നിഷേധിച്ചതിൽ സംഘർഷം; വില്ലുപുരം ധർമ്മരാജ ദ്രൗപതി അമ്മൻ ക്ഷേത്രം പൂട്ടി സീൽ ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ദളിതർക്ക് പ്രവേശനം നിഷേധിച്ചതിന്റെ പേരിൽ സംഘർഷം നിലനിൽക്കുന്ന തമിഴ്‌നാട് വില്ലുപുരം ജില്ലയിലെ ധർമ്മരാജ ദ്രൗപതി അമ്മൻ ക്ഷേത്രം പൂട്ടി സീൽ ചെയ്തു. മേൽജാതിക്കാരും ദളിതരും തമ്മിൽ ഏറെ നാളായി ക്ഷേത്രപ്രവേശം സംബന്ധിച്ച് നിലനിന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സമവായ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് തുടർന്ന് ക്ഷേത്രം സീൽ ചെയ്യാൻ വില്ലുപുരം ജില്ലാ റവന്യൂ കമ്മീഷണർ രവിചന്ദ്രൻ ഉത്തരവിടുകയായിരുന്നു.

ഗ്രാമത്തിൽ അസാധാരണമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ആരാധന ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് റവന്യൂ കമ്മീഷണർ പറഞ്ഞു. പ്രശ്‌നപരിഹാരം കാണുംവരെ ഇരു വിഭാഗങ്ങളും ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്ന് നിർദ്ദേശിക്കുന്ന നോട്ടീസും ക്ഷേത്രമതിൽക്കെട്ടിൽ പതിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP