Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ഞങ്ങൾ പാലം പണിയുകയാണ്, അവർ അത് പൊളിക്കുന്നു'; ഗംഗാ നദിക്കു കുറുകേ നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണതിൽ ബിജെപിക്കെതിരെ ആർജെഡി

'ഞങ്ങൾ പാലം പണിയുകയാണ്, അവർ അത് പൊളിക്കുന്നു'; ഗംഗാ നദിക്കു കുറുകേ നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണതിൽ ബിജെപിക്കെതിരെ ആർജെഡി

മറുനാടൻ മലയാളി ബ്യൂറോ

പട്ന: ബിഹാറിൽ ഗംഗാ നദിക്കു കുറുകേ നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണ സംഭവത്തിൽ ബിജെപിക്കെതിരെ ആരോപണവുമായി ബിഹാർ മന്ത്രി രംഗത്ത്. പാലം തകർത്തത് ബിജെപിയാണെന്ന് ആർജെഡി നേതാവും മന്ത്രിയുമായ തേജ് പ്രതാപ് പറഞ്ഞു.

'ഞങ്ങൾ പാലം പണിയുകയാണ് അവർ അത് പൊളിക്കുകയാണ്'- തേജ് പ്രതാപ് ആരോപിച്ചു. അതേസമയം, പാലത്തിന്റെ തകർച്ച ജനരോഷത്തിന് കാരണമായിട്ടുണ്ട്. പാലം തകർന്നതിന് പിന്നാലെ രണ്ട് എക്സിക്യുട്ടീവ് എൻജിനിയർമാരെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ഭഗൽപുർ ജില്ലയിലെ സുൽത്താൻഗഞ്ജ് - ഖഗരിയ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമാണ് കഴിഞ്ഞ ദിവസം തകർന്നുവീണത്.

2014-ൽ മുഖ്യമന്ത്രി നിതീഷ് കുമാർ തറക്കല്ലിട്ട പാലമാണിത്. ഒന്നിനു പിറകെ ഒന്നെന്ന രീതിയിൽ പാലത്തിന്റെ രണ്ട് ഭാഗങ്ങൾ തകർന്നെങ്കിലും ആർക്കും ജീവനാശമോ പരിക്കോ ഇല്ല. 1,717 കോടി മുതൽമുടക്കിൽ നിർമ്മിച്ച നാലുവരിപ്പാലമായിരുന്നു. പാലം തകരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിച്ചു.

നേരത്തേ ശക്തമായ കാറ്റും മഴയും കാരണം ഒരുതവണ ഈ പാലം തകർന്നതാണ്. 2022 ഏപ്രിലിലായിരുന്നു അത്. അന്നുതന്നെ നിർമ്മാണം സംബന്ധിച്ച് നിരവധി ചോദ്യങ്ങളുയർന്നിരുന്നെങ്കിലും കമ്പനിക്കെതിരേ ഒരു നടപടിയുമുണ്ടായില്ല. പകരം കമ്പനിക്ക് കൂടുതൽ സമയം അനുവദിച്ചുനൽകുകയായിരുന്നു.

2014-ൽ നിർമ്മാണം തുടങ്ങിയ പാലം ഇതുവരെ പൂർത്തിയായിട്ടില്ല. 2015-ൽ നിർമ്മാണോദ്ഘാടനം നടത്തി. 2019-ൽ പൂർത്തിയാകുമെന്ന് കരുതിയെങ്കിലും 25 ശതമാനംപോലും പണി കഴിഞ്ഞില്ല. പിന്നെ 2020-ലും 2022-ലും പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. ഇക്കാലയളവിനിടെ എട്ടുതവണയാണ് പാലത്തിന്റെ പണി നിർത്തിവെച്ചത്.

അപേണി ഇഴഞ്ഞുനീങ്ങുകയും തകർച്ചകൾ നേരിടുകയും ചെയ്ത പശ്ചാത്തലത്തിൽ, അഴിമതിയാരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. നിതീഷിന്റെ ഭരണത്തിൽ സവർവത്ര അഴിമതിയാണെന്നതിന്റെ ഉദാഹരണമാണ് പാലം തകർച്ചയെന്നായിരുന്നു ബിജെപിയുടെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP