Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൂര്യകാന്തി കൃഷിക്ക് താങ്ങുവില നൽകണം; കുരുക്ഷേത്രയിൽ ദേശീയപാത ഉപരോധിച്ച് കർഷക സമരം

സൂര്യകാന്തി കൃഷിക്ക് താങ്ങുവില നൽകണം; കുരുക്ഷേത്രയിൽ ദേശീയപാത ഉപരോധിച്ച് കർഷക സമരം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കുരുക്ഷേത്രയിൽ ദേശീയപാത ഉപരോധിച്ച് കർഷകരുടെ സമരം. ആയിരക്കണക്കിന് കർഷകർ എൻ എച്ച് 44 ഉപരോധിച്ചു. സൂര്യകാന്തി കൃഷിക്ക് താങ്ങുവില നൽകണമെന്ന് ആവശ്യപ്പെട്ടാണ് കർഷകരുടെ സമരം. ഭാരതിയ കിസാൻ യൂണിയൻ (ചരുണി) വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സമരം.

കർഷക സമരം കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെയാണ് ദേശീയപാതയിൽ വിന്യസിച്ചിരിക്കുന്നത്. ഷഹബാദ് മാർക്കറ്റിൽ നിന്നാണ് കർഷകർ പ്രകടനം ആരംഭിച്ചത്. തുടർന്ന് ഡൽഹി-ചണ്ഡീഗഡ് ദേശീയപാത ഉപരോധിച്ചത്. പൊലീസ് ബാരിക്കേഡുകൾ ഭേദിച്ച കർഷകർ ട്രാക്ടറുകൾ റോഡിന് കുറുകെയിട്ട് ഗതാഗതം സ്തംഭിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP