Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202301Sunday

ആന്ധ്രയിൽ ട്രക്ക് മറിഞ്ഞ് ബിയർ കുപ്പികൾ വഴിയിൽ വീണു; കൊള്ളയടിച്ച് ജനക്കൂട്ടം

ആന്ധ്രയിൽ ട്രക്ക് മറിഞ്ഞ് ബിയർ കുപ്പികൾ വഴിയിൽ വീണു; കൊള്ളയടിച്ച് ജനക്കൂട്ടം

മറുനാടൻ മലയാളി ബ്യൂറോ

അനകപ്പള്ളി: ആന്ധ്രാപ്രദേശിലെ അനകപള്ളി ജില്ലയിൽ മദ്യവുമായി പോയ ട്രക്ക് മറിഞ്ഞ് അപകടം. ട്രക്ക് മറിഞ്ഞതോടെ റോഡിൽ വീണ ബിയർ കുപ്പികൾ പ്രദേശവാസികൾ കൂട്ടമായി എത്തി എടുത്തുകൊണ്ടുപോയി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ദേശീയ പാതയിൽ ആനക്കാപ്പള്ളിക്കും ബയ്യവാരത്തിനും ഇടയിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.200 കെയ്‌സ് ബിയർ കുപ്പികളാണ് ട്രക്കിലുണ്ടായിരുന്നത്. അപകടത്തിൽ ട്രക്ക് ഡ്രൈവർക്കും ക്ലീനർക്കും നിസാര പരിക്കേറ്റു.

ഇവരെ സഹായിക്കുന്നതിനു പകരം നാട്ടുകാർ മദ്യക്കുപ്പികൾ മോഷ്ടിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. മദ്യവുമായി പോകുന്ന ട്രക്കുകൾ അപകടത്തിൽപ്പെട്ടതിന് ശേഷം മദ്യക്കുപ്പികൾ മോഷ്ടിച്ച സംഭവങ്ങൾ ആന്ധ്രയിൽ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP