Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇഡിയും സിബിഐയും ജനങ്ങളെ ദ്രോഹിക്കുന്നു; അഭിഷേക് ബാനർജിയുടെ ഭാര്യയെ വിമാനത്താവളത്തിൽ തടഞ്ഞതിനെതിരെ മമത

ഇഡിയും സിബിഐയും ജനങ്ങളെ ദ്രോഹിക്കുന്നു; അഭിഷേക് ബാനർജിയുടെ ഭാര്യയെ വിമാനത്താവളത്തിൽ തടഞ്ഞതിനെതിരെ മമത

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: കൽക്കരി അഴിമതി കേസിൽ ആരോപണ വിധേയനായ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയുടെ ഭാര്യ രുജിര ബാനർജിയെ ഇഡി വിമാനത്തവളത്തിൽ തടഞ്ഞതിനെ വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇഡിയും സിബിഐയും ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് മമതാ ബാനർജി പറഞ്ഞു.

യുഎഇയിലേക്കു പോകുന്ന കാര്യം രുജിര ബാനർജി നേരത്തെ തന്നെ ഇഡിയെ അറിയിച്ചതാണെന്നും ഈ നീക്കം ദൗർഭാഗ്യകരമാണെന്നും മമത ബാനർജി പറഞ്ഞു. കൊൽക്കത്ത വിമാനത്താവളത്തിൽ ഇന്നലെയാണ് രുജിരയെ ഇഡി തടഞ്ഞത്.

'സിബിഐയുടെയും ഇഡിയുടെയും നീക്കങ്ങൾ വളരെ ദൗർഭാഗ്യകരമാണ്. അവർ ജനങ്ങളെ ഉപദ്രവിക്കുകയാണ്. അഭിഷേക് ബാനർജിയുടെ ഭാര്യാമാതാവ് അസുഖബാധിതയാണ്. അമ്മയെ കാണുന്നതിനാണ് രുജിര ദുബായിലേക്കു പോകുന്നത്. രാജ്യം വിടുമ്പോൾ ഇഡിയെ അറിയിക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചത്. രുജിര ഇക്കാര്യം നേരത്തെ തന്നെ ഇഡിയെ അറിയിച്ചതുമാണ്. എന്നാൽ വിമാനത്താവളത്തിൽ അവരെ തടഞ്ഞത് ഉപദ്രവിക്കാനല്ലാതെ മറ്റൊന്നിനുമല്ല.' മമതാ ബാനർജി പറഞ്ഞു.

ദുബായിലേക്കു പോകുന്ന കാര്യം ഭാര്യ രുജിര ബാനർജി നേരത്തെ തന്നെ ഇഡിയെ അറിയിച്ചതാണെന്ന് അഭിഷേക് ബാനർജിയും വ്യക്തമാക്കി. ഈ യാത്രയിൽ ഏതെങ്കിലും തരത്തിലുള്ള ദുരുദ്ദേശ്യം ഉണ്ടായിരുന്നെങ്കിൽ ഇഡിയെ വിവരം അറിയിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.

'എന്നെയോ എന്റെ ഭാര്യയെയോ മക്കളെയോ ഇഡി അറസ്റ്റ് ചെയ്യുകയാണെങ്കിൽ പോലും ഞാൻ തലകുനിക്കില്ല. പ്രധാനമന്ത്രിയോടുള്ള എല്ലാ ബഹുമാനവും മുൻനിർത്തി പറയട്ടെ. അദ്ദേഹത്തിന് എന്നേക്കാൾ ഇരട്ടി പ്രായമുണ്ട്. രാഷ്ട്രീയ പരിചയം എന്റെ പ്രായത്തോളം വരികയും ചെയ്യും. എന്നിട്ടും നിങ്ങൾക്ക് ജനകീയ കോടതിയിൽ എന്നോടു പൊരുതാൻ കഴിയുന്നില്ല.' അഭിഷേക് പറഞ്ഞു.

അതേസമയം എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് ഒരു സ്വതന്ത്ര ഏജൻസിയാണെന്നായിരുന്നു വിഷയത്തിൽ ബിജെപിയുടെ പ്രതികരണം. സിബിഐയുടെയോ ഇഡിയുടെയോ പ്രവർത്തനങ്ങളിൽ ബിജെപി ഇടപെടാറില്ല. അത്തരം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും എന്തെങ്കിലും പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും ബിജെപി നേതാവ് രാഹുൽ സിൻഹ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP