Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖർഗെയും സ്റ്റാലിനും അസൗകര്യം അറിയിച്ചു; പ്രതിപക്ഷ നേതൃയോഗം മാറ്റിവച്ച് നിതീഷ് കുമാർ

ഖർഗെയും സ്റ്റാലിനും അസൗകര്യം അറിയിച്ചു; പ്രതിപക്ഷ നേതൃയോഗം മാറ്റിവച്ച് നിതീഷ് കുമാർ

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും അസൗകര്യം അറിയിച്ചതിനെ തുടർന്ന് വിശാല പ്രതിപക്ഷ നേതൃയോഗം മാറ്റി വച്ചു. ഈ മാസം 12നു പട്‌നയിൽ സംഘടിപ്പിക്കാനിരുന്ന യോഗമാണ് മാറ്റിവച്ചത്. ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യു) നേതാവുമായ നിതീഷ് കുമാറാണ് യോഗം വിളിച്ചത്.

എല്ലാ നേതാക്കൾക്കും സൗകര്യമുള്ള തീയതി കണ്ടെത്തി ഈ മാസം തന്നെ യോഗം സംഘടിപ്പിക്കാനാണു നിതീഷിന്റെ ശ്രമം. നേതൃയോഗത്തിൽ പങ്കെടുക്കാമെന്നു സമ്മതിച്ച ഖർഗെ പെട്ടെന്ന് അസൗകര്യം അറിയിച്ചതിന്റെ പിന്നിൽ തൃണമൂൽ കോൺഗ്രസിനോടുള്ള വിയോജിപ്പുണ്ടെന്നും സൂചനകളുണ്ട്. തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടെ നിർദ്ദേശം അനുസരിച്ചാണ് നിതീഷ് നേതൃയോഗത്തിനു പട്‌ന വേദിയാക്കിയത്.

അടുത്തിടെ, ബംഗാളിൽ കോൺഗ്രസ് എംഎൽഎയെ തൃണമൂലിൽ ചേർത്തതിൽ കോൺഗ്രസ് ഹൈക്കമാൻഡിന് അമർഷമുണ്ട്. ഐക്യ പ്രതിപക്ഷ വികാരത്തിനെതിരാണ് മമതയുടെ നടപടികളെന്നു കോൺഗ്രസ് വിമർശിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP