Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻ വീൽ ഉയർത്തി ബൈക്കിൽ അഭ്യാസപ്രകടനം; ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; രണ്ട് യുവാക്കൾക്ക് പരിക്ക്

മുൻ വീൽ ഉയർത്തി ബൈക്കിൽ അഭ്യാസപ്രകടനം; ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; രണ്ട് യുവാക്കൾക്ക് പരിക്ക്

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: മുൻ ചക്രം ഉയർത്തി ബൈക്കിൽ അഭ്യാസപ്രകടനം നടത്തുന്നതിനിടെ, അപകടത്തിൽപ്പെട്ട് രണ്ടു യുവാക്കൾക്ക് പരിക്ക്. അപകടകരമായ രീതിയിൽ ബൈക്ക് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ, യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.

വിജയനഗറിലാണ് സംഭവം. രണ്ടു യുവാക്കൾ ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുന്നതാണ് വീഡിയോയുടെ തുടക്കം. ബൈക്ക് ഓടിക്കുന്നതിനിടെ മുന്നിലെ വീൽ ഉയർത്തിയാണ് യുവാക്കൾ അഭ്യാസ പ്രകടനം നടത്തിയത്.

കുറച്ചുദൂരം കഴിഞ്ഞ് നിയന്ത്രണം വിട്ട് ബൈക്ക് ഡിവൈഡറിൽ ഇടിച്ച് രണ്ടുപേർ മറിഞ്ഞ് വീഴുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെയാണ് ബൈക്ക് പിടിച്ചെടുക്കുകയും ഇരുവർക്കുമെതിരെ കേസെടുക്കുകയും ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP