Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202303Tuesday

ഹൃദയാഘാതം: കന്നഡ ചലച്ചിത്ര ടിവി അഭിനേതാവ് നിതിൻ ഗോപി അന്തരിച്ചു

ഹൃദയാഘാതം: കന്നഡ ചലച്ചിത്ര ടിവി അഭിനേതാവ് നിതിൻ ഗോപി അന്തരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കന്നഡ ചലച്ചിത്ര ടിവി അഭിനേതാവ് നിതിൻ ഗോപി (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. ബെംഗളൂരുവിലെ ഇട്ടമഡുവിലുള്ള വീട്ടിൽ വെച്ച് നിഥിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നുവെന്നും അടിയന്തിരമായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

കന്നഡ സിനിമ ടിവി രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് നിതിൻ ഗോപി. സിനിമകളിലും ടെലിവിഷൻ ഷോകളിലും സജീവമായിരുന്നു. ടിവി സീരിയൽ സംവിധായകൻ കൂടിയായ നിതിൻ ഗോപി ഹലോ ഡാഡി, കേരളീയ കേസരി, മുത്തിനന്ത ഹെന്ദാടി തുടങ്ങിയ സിനിമകളിലൂടെയാണ് ജനശ്രദ്ധ ആകർഷിച്ചത്. പ്രമുഖ നടൻ വിഷ്ണുവർധനൊപ്പം സാഹസ സിംഹ എന്ന ചിത്രത്തിൽ അഭിനയിച്ച് ബാലതാരമായിരുന്നപ്പോൾ തന്നെ നിതിൻ ഗോപി പേരെടുത്തിരുന്നു.

ശ്രുതി നായിഡു നിർമ്മിച്ച ജനപ്രിയ സീരിയൽ പുനർ വിവാഹയിലും നിതിൻ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. കന്നഡ കുടുംബ പ്രേക്ഷകർക്കിടയിൽ ജനപ്രിയ സീരിയലായിരുന്നു ഇത്. ഹരഹര മഹാദേവ് എന്ന ഭക്തി സീരിയലിന്റെ ഏതാനും എപ്പിസോഡുകളിൽ അദ്ദേഹം അതിഥി വേഷങ്ങൾ ചെയ്യുകയും നിരവധി തമിഴ് സീരിയലുകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

പുനർവിവാഹ എന്ന പേരിൽ നിതിൻ ഗോപി സംവിധാനം ചെയ്ത സീരിയൽ പ്രേക്ഷക ശ്രദ്ധ നേടി. അടുത്തിടെ നിതിൻ ഒരു പുതിയ സീരിയൽ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു, അതിനായി ഒരു പ്രമുഖ കന്നഡ ചാനലുമായി ചർച്ചയിലായിരിക്കുമ്പോഴാണ് അപ്രതീക്ഷിത മരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP