Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങളിൽ പരിശോധന; പതിനേഴ് ലക്ഷം രൂപയിലധികം പിടിച്ച് എടുത്തതായി എൻഐഎ.

കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങളിൽ പരിശോധന; പതിനേഴ് ലക്ഷം രൂപയിലധികം പിടിച്ച് എടുത്തതായി എൻഐഎ.

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനയിൽ പതിനേഴ് ലക്ഷം രൂപയിലധികം പിടിച്ചെടുത്തതായി എൻഐഎ. കാസർകോട്, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് കേരളത്തിൽ റെയിഡ് നടന്നത്.

കേരളത്തിന് പുറമേ കർണാടക, ബീഹാർ എന്നീ സംസ്ഥാനങ്ങളിലും എൻഐഎ റെയിഡ് നടത്തി. ബീഹാറിലെ പിഎഫ്‌ഐ പ്രവർത്തനവുമായി ബന്ധപ്പെട്ട് എൻഐഎ എടുത്ത കേസിലാണ് റെയിഡ്. രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ പദ്ധതികൾ അടങ്ങുന്ന ഡിജിറ്റൽ രേഖകളും റെയിഡിൽ പിടികൂടിയെന്ന് എൻഐഎ അറിയിച്ചു.

ബീഹാറിലെ പുൽവാരി ഷെരീഫിലെ പിഎഫ്‌ഐ കേസിൽ കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയിഡ്. കേരളം, കർണാടക, ബീഹാർ എന്നീ സംസ്ഥാനങ്ങളിലായി ആകെ 25 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. പാട്‌നയിലെ പുൽവാരി ഷെരീഫിൽ കഴിഞ്ഞ വർഷം ജൂലായിൽ യോഗം ചേർന്ന പിഎഫ്‌ഐ പ്രവർത്തകർ രാജ്യത്ത് ഉടനീളം ആക്രമണങ്ങൾക്ക് പദ്ധതിയിട്ടെന്നാണ് കേസ്. പിഎഫ്‌ഐ നിരോധനത്തിന് വഴിവെച്ച പ്രധാനക്കേസുകളിൽ ഒന്നാണിത്. നേരത്തെ കേസിൽ പതിനഞ്ചിലധികം പേരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP