Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓടിക്കൊണ്ടിരിക്കെ ബസിന്റെ മേൽക്കൂര പറന്നുപോയി; പരിഭ്രാന്തരായി യാത്രക്കാർ

ഓടിക്കൊണ്ടിരിക്കെ ബസിന്റെ മേൽക്കൂര പറന്നുപോയി; പരിഭ്രാന്തരായി യാത്രക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഓടിക്കൊണ്ടിരിക്കെ ബസിന്റെ മേൽക്കൂര പറന്നുപോയതോടെ യാത്രക്കാർ പരിഭ്രാന്തിയിലായി. ശക്തമായ കാറ്റിൽ മേൽക്കൂര പറന്നുപോകുകയായിരുന്നു. തമിഴ്‌നാട്ടിലാണ് സംഭവം. പഴവേർകാട് നിന്ന് ശെങ്കുന്ദ്രത്തേയ്ക്ക് പോകുകയായിരുന്ന 558 ബി ബസാണ് അപകടത്തിൽപ്പെട്ടത്.

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും ശക്തമായ കാറ്റ് വീശിടിച്ചിരുന്നു. ഈ കാറ്റിലാണ് ബസിന്റെ മേൽക്കൂര പറന്നുപോയത്. ശക്തമായ കാറ്റിന് പിന്നാലെ വലിയ ശബ്ദം കേട്ട് യാത്രക്കാർ നോക്കുമ്പോഴാണ് ബസിന്റെ മേൽകൂര അടർന്ന് പുറത്തേക്ക് തൂങ്ങിക്കിടക്കുന്നത് കണ്ടത്. പിന്നാലെ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP