Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഹാരാഷ്ട്രയിലെ കോൺഗ്രസിന്റെ ഏക ലോക്‌സഭാംഗം സുരേഷ് ധനോർക്കർ അന്തരിച്ചു

മഹാരാഷ്ട്രയിലെ കോൺഗ്രസിന്റെ ഏക ലോക്‌സഭാംഗം സുരേഷ് ധനോർക്കർ അന്തരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിലെ കോൺഗ്രസിന്റെ ഏക ലോക്‌സഭാംഗം സുരേഷ് ധനോർക്കർ (48) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു മരണം. വൃക്കരോഗത്തെ തുടർന്ന് ഡൽഹിയിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വെള്ളിയാഴ്ച നാഗ്പുരിലെ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ നിലഗുരുതരമായതോടെ വിമാന മാർഗം ഡൽഹിയിലെത്തിക്കുകയായിരുന്നു. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിദർഭയിലെ ചന്ദ്രപുർ മണ്ഡലത്തിൽനിന്നാണ് ജയിച്ചത്. സുരേഷ് ധനോർക്കറുടെ വിയോഗത്തോടെ ജനകീയ നേതാവിനെയാണ് കോൺഗ്രസിന് നഷ്ടമായത്.

ചരിത്രത്തിൽ ആദ്യമായി ലോക്‌സഭയിൽ മഹാരാഷ്ട്രയിൽനിന്ന് കോൺഗ്രസിന് പ്രതിനിധി ഇല്ലാതെയുമായി. 2019ൽ സുരേഷ് ധനോർക്കർ മാത്രമാണ് ജയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP