Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഇന്ത്യാ ഗേറ്റിന് സമീപം അനിശ്ചിതകാല നിരാഹാര സമരം അനുവദിക്കില്ല; ഗുസ്തി താരങ്ങൾക്കെതിരെ നിലപാട് കടുപ്പിച്ച് ഡൽഹി പൊലീസ്

ഇന്ത്യാ ഗേറ്റിന് സമീപം അനിശ്ചിതകാല നിരാഹാര സമരം അനുവദിക്കില്ല; ഗുസ്തി താരങ്ങൾക്കെതിരെ നിലപാട് കടുപ്പിച്ച് ഡൽഹി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധത്തിന്റെ തുടർച്ചയായി ഇന്ത്യാ ഗേറ്റിന് സമീപം അനിശ്ചിതകാല നിരാഹാര സമരം ഇരിക്കാനുള്ള നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് ഡൽഹി പൊലീസ്. ഗുസ്തി താരങ്ങളെ ഇന്ത്യാ ഗേറ്റിന് സമീപം അനിശ്ചിതകാല സമരം നടത്താൻ അനുവദിക്കില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ലൈംഗികാത്രിക്രമ പരാതിയിൽ പ്രതിയായ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അറസ്റ്റ് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

ഇന്ത്യാ ഗേറ്റ് ദേശീയ സ്മാരകമാണ്. ഇവിടം പ്രതിഷേധങ്ങൾക്കുള്ള വേദിയല്ല. ഇതിനു പകരമായി മറ്റൊരുവേദി നിർദേശിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സമരരംഗത്തുള്ളവർ ഇന്ത്യാഗേറ്റിന് സമീപത്തെ പ്രതിഷേധത്തെക്കുറിച്ച് അറിയിച്ചിട്ടില്ല. ഇതു സംബന്ധിച്ച് താരങ്ങൾ രേഖാമൂലം അറിയിപ്പ് നൽകേണ്ടതുണ്ടെന്ന് ഡൽഹി പൊലീസ് പറഞ്ഞു. ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങൾ തുടർ നടപടികൾ വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസത്തെ സംഭവങ്ങളിൽ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക്, ബജ്രംഗ് പുനിയ തുടങ്ങിയവരെ പ്രതി ചേർത്തു ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് രാജ്യാന്തര മത്സരങ്ങളിൽ ഉൾപ്പെടെ ലഭിച്ച മെഡലുകൾ ഗംഗാ നദിയിൽ ഒഴുക്കാൻ ഇന്ന് വൈകിട്ട് ഹരിദ്വാറിൽ എത്തിയ ഗുസ്തി താരങ്ങളെ കർഷക നേതാക്കൾ എത്തി പിന്തിരിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP