Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷവും ഗർഭം ധരിച്ചില്ല; ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷവും ഗർഭം ധരിച്ചില്ല; ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഗർഭിണിയാകാത്തതിന്റെ പേരിലുണ്ടായ വഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. റോണിത് രാജ് മണ്ഡൽ എന്ന 37കാരനാണ് ക്രൂരകൃത്യം നടത്തിയത്. പ്രതിയെ പൊലീസ് പിടികൂടി.

കല്യാണം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷവും യുവതിക്ക് ഗർഭം ധരിക്കാനായിരുന്നില്ല. ഇതിനെ ചൊല്ലി ദമ്പതികൾ തമ്മിൽ എപ്പോഴും വഴക്കുണ്ടാകാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകീട്ടും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.

പെട്ടന്ന് രോഷാകുലനായ ഭർത്താവ് മൂർച്ചയേറിയ ആയുധം കൊണ്ട് ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP