Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗുവാഹത്തിയിൽ വാഹനാപകടത്തിൽ ഏഴ് എൻജിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു

ഗുവാഹത്തിയിൽ വാഹനാപകടത്തിൽ ഏഴ് എൻജിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ തിങ്കളാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ ഏഴ് എൻജിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു. ആറു പേർക്കു പരുക്കേറ്റു. ജലുക്‌ബാരി ഫ്‌ളൈ ഓവറിനു സമീപത്തു വച്ചായിരുന്നു അപകടം. അസം എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥികളാണു മരിച്ചത്.

അമിത വേഗതയിലായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ, നിയന്ത്രണംവിട്ട് റോഡ് ഡിവൈഡർ മറികടന്ന് പിക്കപ്പ് ട്രക്കിൽ ഇടിക്കുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന പത്തു വിദ്യാർത്ഥികളിൽ ഏഴുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.

മൂന്നു വിദ്യാർത്ഥികൾക്കും പിക്കപ്പ് ട്രക്കിലെ മൂന്നു പേർക്കുമാണ് പരുക്കേറ്റത്. ഇരുവാഹനങ്ങളും തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ തകർന്നു തരിപ്പണമായെന്നു പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP