Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'നമ്മുടെ ചാമ്പ്യന്മാരെ ഇങ്ങനെ കൈകാര്യം ചെയ്യുന്ന കാഴ്ച ഹൃദയഭേദകം'; ഗുസ്തി താരങ്ങളെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുന്ന ചിത്രം പങ്കുവച്ച് അപർണ ബാലമുരളി

'നമ്മുടെ ചാമ്പ്യന്മാരെ ഇങ്ങനെ കൈകാര്യം ചെയ്യുന്ന കാഴ്ച ഹൃദയഭേദകം'; ഗുസ്തി താരങ്ങളെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുന്ന ചിത്രം പങ്കുവച്ച് അപർണ ബാലമുരളി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഡൽഹിയിൽ ഗുസ്തി താരങ്ങൾ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധ മാർച്ചിനെതിരായ പൊലീസിന്റെ നടപടി ഹൃദയഭേദകമെന്ന് നടി അപർണ ബാലമുരളി. ഗുസ്തി താരങ്ങളായ സാക്ഷി മാലിക്കിനെയും വിനേഷ് ഫോഗട്ടിനെയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നതിന്റെ വൈറൽ ചിത്രമടക്കം പങ്കുവച്ചുകൊണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അപർണ ബാലമുരളിയുടെ പ്രതികരണം.

'നമ്മുടെ ചാമ്പ്യന്മാരെ ഇങ്ങനെ കൈകാര്യം ചെയ്യുന്ന കാഴ്ച ഹൃദയഭേദകമാണ്' എന്നാണ് ചിത്രത്തിനൊപ്പം അപർണ കുറിച്ചിരിക്കുന്നത്. നീതി വൈകുന്നത് നീതി നിഷേധമാണ് എന്ന ഒരു ഹാഷ് ടാഗും അപർണ സ്റ്റോറിക്കൊപ്പം ചേർത്തിട്ടുണ്ട്. ലൈംഗികാതിക്രമ പരാതിയിൽ പ്രതി ചേർക്കപ്പെട്ട ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങൾ സമരം നടത്തുന്നത്.



ജന്ദർ മന്ദിറിയിൽ നിന്ന് പുതിയ പാർലമെന്റ് കെട്ടിടത്തിന് മുന്നിലേക്ക് സമരക്കാർ ഇന്നലെ മാർച്ച് നിശ്ചയിച്ചിരുന്നു. മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത താരങ്ങളെ ഡൽഹി പൊലീസ് രാത്രിയോടെ വിട്ടയച്ചു. ഇതിൽ ബജ്‌റംഗ് പൂനിയയെ രാത്രി ഏറെ വൈകിയാണ് വിട്ടയച്ചത്.

അതേസമയം താരങ്ങൾക്കെതിരെ പൊലീസ് കേസും എടുത്തിട്ടുണ്ട്. കലാപ ശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. സെക്ഷൻ 147, 149, 186, 188, 332, 353, പിഡിപിപി ആക്ടിലെ സെക്ഷൻ 3 പ്രകാരമാണ് കേസ്. സമരം അവസാനിച്ചിട്ടില്ലെന്നും ജന്തർ മന്തറിലെത്തി വീണ്ടും സത്യാഗ്രഹം ഇരിക്കുമെന്നും സാക്ഷി മാലിക്ക് ഉൾപ്പെടെയുള്ള താരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. മന്തറിലെത്തി വീണ്ടും സത്യാഗ്രഹം ഇരിക്കുമെന്നും സാക്ഷി മാലിക്ക് ഉൾപ്പെടെയുള്ള താരങ്ങൾ വ്യക്തമാക്കി. അതേസമയം ഇന്നലെ നടന്ന സംഘർഷങ്ങൾക്ക് പിന്നാലെ ഗുസ്തി താരങ്ങളുടെ സമരവേദി ഡൽഹി പൊലീസ് പൂർണ്ണമായും പൊളിച്ചുമാറ്റിയതോടെ സമരത്തിന്റെ ഭാവി അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP