Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ തൃണമൂൽ കോൺഗ്രസിൽ

ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ തൃണമൂൽ കോൺഗ്രസിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ ബയ്റോൺ ബിശ്വാസ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ഉപതെഞ്ഞെടുപ്പിൽ സാഗർദിഘി മണ്ഡലത്തിൽ നിന്ന് 22,000 വോട്ടിന് തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ എംഎൽഎയെയാണ് കോൺഗ്രസിന് നഷ്ടമായത്.

പശ്ചിമ മേദിനിപ്പൂരിൽ വെച്ചുനടന്ന ചടങ്ങിൽ ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ സാന്നിധ്യത്തിലാണ് ബിശ്വാസ് പാർട്ടിയിൽ ചേർന്നത്.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മുമായി സഖ്യം ചേർന്ന് മത്സരിച്ച കോൺഗ്രസിന് സീറ്റ് ലഭിച്ചിരുന്നില്ല. മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയും മന്ത്രിയുമായിരുന്ന സുബ്രത സാഹ മരിച്ചതോടെയാണ് ഈവർഷം ഉപതെരഞ്ഞെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പിലും സിപിഎം പിന്തുണയോടെയാണ് കോൺഗ്രസ് മത്സരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP