Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202322Friday

ഡൽഹി ഓർഡിനൻസിന് എതിരായ പോരാട്ടം; സഹായം തേടിയ ആം ആദ്മി പാർട്ടിയെ പിണക്കാതെ കോൺഗ്രസ്; ഒരു വിഭാഗത്തിന് എതിർപ്പ്

ഡൽഹി ഓർഡിനൻസിന് എതിരായ പോരാട്ടം; സഹായം തേടിയ ആം ആദ്മി പാർട്ടിയെ പിണക്കാതെ കോൺഗ്രസ്; ഒരു വിഭാഗത്തിന് എതിർപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഉദ്യോഗസ്ഥരുടെ നിയമനത്തിലടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനുനേരെ പോരാടാൻ സഹായം തേടിയ ആം ആദ്മി പാർട്ടിയെ പിണക്കാതെ കോൺഗ്രസ് നേതൃത്വം. ലോക്സഭാതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രതിപക്ഷ ഐക്യനീക്കങ്ങൾ നടക്കുന്നതിനാലാണ് കോൺഗ്രസ് ആംആദ്മി പാർട്ടിയോടെ വിഷയത്തിൽ അനുഭാവം പ്രകടിപ്പിക്കുന്നത്. എന്നാൽ കോൺഗ്രസ് ഡൽഹിനേതൃത്വം ആപ്പിനോടും കെജ്രിവാളിനോടുമുള്ള അമർഷം മറച്ചുവെക്കുന്നുമില്ല. ആപ് ഭരിക്കുന്ന ഡൽഹിയിൽ പ്രതിപക്ഷത്താണ് കോൺഗ്രസ്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ചയ്ക്ക് സമയംചോദിച്ചെന്ന് കെജ്രിവാൾ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഓർഡിനൻസ് വിഷയവും സമകാലിക രാഷ്ട്രീയസാഹചര്യങ്ങളും ചർച്ചചെയ്യാനാണിതെന്നും കെജ്രിവാൾ വ്യക്തമാക്കി.

പാർലമെന്റ് ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരണത്തിനു പ്രതിപക്ഷം സംയുക്തപ്രസ്താവനയിറക്കിയപ്പോഴും ആപ് അതിന്റെ ഭാഗമായിരുന്നു. പൊതുതിരഞ്ഞെടുപ്പെന്ന വലിയലക്ഷ്യം മുന്നിൽക്കാണുന്ന കോൺഗ്രസ് ഹൈക്കമാൻഡ് ആപ്പിനെ കൂടെനിർത്താൻതന്നെയാണ് സാധ്യത.

അതേസമയം, പ്രവർത്തകരുടെ വികാരം മനസ്സിലാക്കണമെന്നാണ് കോൺഗ്രസിന്റെ ഡൽഹിനേതൃത്വം പറയുന്നത്. വിഷയത്തിൽ തീരുമാനം ഹൈക്കമാൻഡിന്റേതാകുമെന്ന് ഡി.പി.സി.സി. അധ്യക്ഷൻ അനിൽകുമാർ ചൗധരി വ്യക്തമാക്കി. കെജ്രിവാൾ അധികാരമോഹിയാണെന്നും അഴിമതിക്കാരനാണെന്നും മുതിർന്നനേതാവ് അജയ് മാക്കൻ ആവർത്തിച്ചു.

കോൺഗ്രസിനോടും നേതാക്കളോടും ആം ആദ്മി പാർട്ടി മാപ്പുപറയണമെന്ന് മുതിർന്നനേതാവ് അൽക്ക ലംബയും പ്രതികരിച്ചു. ഡൽഹിയിൽ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കിയായിരുന്നു ആം ആദ്മി പാർട്ടി അധികാരത്തിൽവന്നത്. അതിനുശേഷം കോൺഗ്രസിന് തലസ്ഥാനത്ത് പച്ചപിടിക്കാനായിട്ടില്ല. നിലവിൽ നിയമസഭയിൽ അംഗങ്ങളില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP