Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിവാഹം കഴിക്കാൻ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി പ്രായത്തട്ടിപ്പ് നടത്തി; വധുവിന്റെ പിതാവിന്റെ പരാതിയിൽ 20 കാരൻ അറസ്റ്റിൽ

വിവാഹം കഴിക്കാൻ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി പ്രായത്തട്ടിപ്പ് നടത്തി; വധുവിന്റെ പിതാവിന്റെ പരാതിയിൽ 20 കാരൻ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

പുനെ: പെൺകുട്ടിയെ വിവാഹം കഴിക്കാൻ വ്യാജ സർട്ടിഫിക്കറ്റും വ്യാജ ആധാറുമുണ്ടാക്കി പ്രായത്തട്ടിപ്പ് നടത്തിയ 20 കാരൻ അറസ്റ്റിൽ. വധുവിന്റെ പിതാവിന്റെ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. വിവാഹിതനാകാനുള്ള നിയമപരമായ പ്രായത്തിന് മുമ്പേ തട്ടിപ്പ് നടത്തി മകളെ വിവാഹം ചെയ്‌തെന്നാണ് ആരോപണം.

പരാതിക്ക് പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 21 വയസ്സ് പൂർത്തിയായെന്ന് തെളിയിക്കാൻ വ്യാജ സ്‌കൂൾ സർട്ടിഫിക്കറ്റും വ്യാജ ആധാർ കാർഡും നിർമ്മിച്ച് പെണ്ണിന്റെ വീട്ടുകാരെ കബളിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.

ഗണേശ് ദത്താത്രേയ ജാദവ് എന്ന യുവാവിനെതിരെയാണ് അളന്ദി പൊലീസ് കേസെടുത്തത്. ശൈശb വിവാഹ നിരോധന നിയമപ്രകാരമാണ് കേസ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ പ്രായം എത്രയാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP