Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഉച്ചക്കഞ്ഞി കഴിച്ച വിദ്യാർത്ഥികൾ ഛർദിച്ചു ബോധംകെട്ടു; പരിശോധനയിൽ കണ്ടെത്തിയത് ചെമ്പിനുള്ളിൽ ചത്ത പാമ്പിനെ; നൂറോളം കുട്ടികൾ ആശുപത്രിയിൽ

ഉച്ചക്കഞ്ഞി കഴിച്ച വിദ്യാർത്ഥികൾ ഛർദിച്ചു ബോധംകെട്ടു; പരിശോധനയിൽ കണ്ടെത്തിയത് ചെമ്പിനുള്ളിൽ ചത്ത പാമ്പിനെ; നൂറോളം കുട്ടികൾ ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: ബിഹാറിൽ സ്‌കൂളിൽ വിതരണം ചെയ്ത ഉച്ചക്കഞ്ഞി കഴിച്ചതിന് പിന്നാലെ ഛർദിച്ചു ബോധംകെട്ടു വീണ നൂറോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഹാറിലെ അരാരിയയിലുള്ള സർക്കാർ സ്‌കൂളിലാണ് സംഭവം. സന്നദ്ധ സംഘടനയാണ് സ്‌കൂളിൽ ഉച്ചക്കഞ്ഞി വിതരണം ചെയ്തിരുന്നത്.

പിന്നീട് നടത്തിയ പരിശോധനയിൽ കഞ്ഞി തയ്യാറാക്കിയ ചെമ്പിനുള്ളിൽ ചത്ത പാമ്പിനെ കണ്ടെത്തി. ഛർദിച്ച് അവശനിലയിലായ കുട്ടികളെ ഉടനെ സർക്കാർ ആശുപത്രിയിലെത്തിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഉച്ചക്കഞ്ഞി കഴിച്ച കുട്ടികൾ ഛർദിച്ചതോടെ നടത്തിയ പരിശോധനയിലാണ്, കഞ്ഞി തയാറാക്കിയ ചെമ്പിനുള്ളിൽ ചത്ത പാമ്പിനെ കണ്ടത്. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു. ഉത്തരവാദികളായ സന്നദ്ധ സംഘടനയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP