Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202324Sunday

കള്ളപ്പണം വെളുപ്പിക്കൽ കേസ്: സത്യേന്ദർ ജെയിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

കള്ളപ്പണം വെളുപ്പിക്കൽ കേസ്: സത്യേന്ദർ ജെയിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി മുൻ ആരോഗ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ സത്യേന്ദർ ജെയിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ആരോഗ്യ കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന്റേതാണ് ഉത്തരവ്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായി 2022 മെയ്‌ മുതൽ തിഹാർ ജയിലിൽ കഴിയുകയാണ് സത്യേന്ദ്രർ ജെയിൻ. ആറാഴ്ചത്തെ ഇടക്കാല ജാമ്യമാണ് സുപ്രീംകോടതി അനുവദിച്ചത്. ഈ കാലയളവിൽ സത്യേന്ദർ ജെയിന് താൽപ്പര്യമുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടാം. വിചാരണക്കോടതിയുടെ നിബന്ധനകളുടെ അടിസ്ഥാനത്തിലായിരിക്കും ജാമ്യം. ഒരു വിഷയത്തിലും എന്തെങ്കിലും തരത്തിൽ പ്രസ്താവന നടത്താനോ മാധ്യമങ്ങളെ സമീപിക്കാനോ പാടില്ല. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും സുപ്രീംകോടതി നിർദേശിച്ചു.

സത്യേന്ദർ ജെയിനെ ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സിക്കാമെന്ന ഇ ഡി നിർദ്ദേശം സുപ്രീംകോടതി അംഗീകരിച്ചില്ല. ഈ ഹർജി പിന്നീട് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. സത്യേന്ദർ ജെയിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ ഉൾപ്പടെ ജൂലൈ 11ന് വിഷയം ബെഞ്ച് പരിഗണിക്കും.

കഴിഞ്ഞ വർഷം മെയ് 31നാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സത്യേന്ദർ ജെയിനെ അറസ്റ്റ് ചെയ്തത്. കൊൽക്കത്ത ആസ്ഥാനമായുള്ള കമ്പനിയുടെ പേരിൽ നടന്ന ഹവാല ഇടപാടിനെ അടിസ്ഥാനമാക്കിയായിരുന്നു കേസ്.

കഴിഞ്ഞ ദിവസം സത്യേന്ദർ ജെയിൻ ജയിലിലെ ശുചിമുറിയിൽ കുഴഞ്ഞുവീണിരുന്നു. ആദ്യം ദീൻ ദയാൽ ആശുപത്രിയിലും ശ്വസന പ്രശ്‌നങ്ങളെ തുടർന്ന് ലോക് നായക് ജയ്പ്രകാശ് ആശുപത്രിയിലേക്കും മാറ്റി.ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് ഇന്നലെ അദ്ദേഹത്തെ ജയിലിൽ പ്രവേശിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP