Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202302Monday

നെഞ്ചിലും വയറിലും കുത്തി കൊലപ്പെടുത്തി; കൈകാലുകൾ വെട്ടി ഫ്രിഡ്ജിൽ സൂക്ഷിച്ചു; തല കണ്ടെത്തിയത് മാലിന്യക്കൂമ്പാരത്തിൽ: ഹൈദരാബാദിലെ അരുംകൊലയിൽ നടുങ്ങി ജനം

നെഞ്ചിലും വയറിലും കുത്തി കൊലപ്പെടുത്തി; കൈകാലുകൾ വെട്ടി ഫ്രിഡ്ജിൽ സൂക്ഷിച്ചു; തല കണ്ടെത്തിയത് മാലിന്യക്കൂമ്പാരത്തിൽ: ഹൈദരാബാദിലെ അരുംകൊലയിൽ നടുങ്ങി ജനം

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: ശരീരം വെട്ടിനുറുക്കി കൂട്ടി ഫ്രിഡ്ജിൽ സൂക്ഷിച്ച ഡൽഹിയിലെ ശ്രദ്ധ വോൾക്കർ മോഡൽ കൊലപാതകം ഹൈദരാബാദിലും. അനുരാധാ റെഡ്ഡിയെന്ന സ്ത്രിയാണ് കൊല്ലപ്പെട്ടത്. ഇവർ താമസിച്ചിരുന്ന വാാടക വീടിന്റെ ഉടമയും കാമുകനുമായിരുന്ന ചന്ദർ മോഹൻ ഇവരുടെ ശരീര ഭാഗങ്ങൾ വെട്ടി നുറുക്കി വിവിധ ഇടങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയായ 48 കാരൻ ചന്ദർമോഹനെ പൊലീസ് പിടികൂടി. നഗരത്തിലെ മാലിന്യക്കൂമ്പാരത്തിൽ നിന്നും ഈ സ്ത്രീയുടെ തലയും വിവിധ ഭാഗങ്ങളിൽ നിന്നും ശരീരഭാഗങ്ങളും കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

ചന്ദർ മോഹന്റെ വീട്ടിൽ താമസിക്കവെ ഇരുവരും അടുപ്പത്തിലായി. ഈ ബന്ധം മുതലാക്കി അനുരാധയിൽനിന്ന് വലിയ തോതിൽ ഇയാൾ പണവും വാങ്ങിയിരുന്നു. അനുരാധ ഇത് തിരികെ ചോദിച്ചതാണ് ചന്ദർ മോഹനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പലപ്പോഴായി അനുരാധയിൽ നിന്നും ഇയാൾ ഏഴു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചതോടെയാണ് അനുരാധയെ കൊല്ലാൻ ചന്ദർ മോഹൻ പദ്ധതിയൊരുക്കയത്. മെയ് 12 ന് ആണ് പ്രതി കൊലപാതകം നടത്തിയത്. അന്നേ ദിവസം ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായിരുന്നു.

അതിക്രൂരമായ കൊലപാതക വാർത്തയറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ഹൈദരാബാദ്. മെയ് 17 നാണ് തീഗൽഗുഡ റോഡിന് സമീപമുള്ള അഫ്‌സൽ നഗർ കമ്മ്യൂണിറ്റിഹാളിന് എതിർവശത്തുള്ള മാലിന്യം തള്ളുന്ന സ്ഥലത്ത് കറുത്ത കവറിൽ ഒരു യുവതിയുടെ തല കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അതിക്രൂരമായ കൊലപാതകം പുറത്തറിയുന്നത്. ശുചീകരണ തൊഴിലാളികളാണ് അറുത്തുമാറ്റപ്പെട്ട നിലയിലുള്ള തല പ്ലാസ്റ്റിക് കവറിനുള്ളിൽ കണ്ടെത്തിയത്. ഇവരാണ് വിവരം പൊലീസിനെ അറിയിയിച്ചത്. തുടർന്ന് പൊലീസ് എട്ടു ടീമുകളെ അന്വേഷണത്തിനായി നിയോഗിച്ചു. ഇവർ കൊല്ലപ്പെട്ടത് അനുരാധയാണെന്ന് കണ്ടെത്തി.

തുടർന്ന് ഒരാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് അതിക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചതെന്ന് ഹൈദരാബാദ് സൗത്ത് ഡിസിപി സിഎച്ച് രൂപേഷ് എഎൻഐയോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. ചന്ദർമോഹനും അനുരാധയും തമ്മിൽ അടുപ്പത്തിലായിരുന്നു. തന്റെ വീടിന്റെ താഴത്തെ നിലയിൽ ചന്ദ്രമോഹൻ അനുരാധയ്ക്ക് താമസിക്കാനായി ഇടം കൊടുത്തു. 2018 മുതൽ ചന്ദർമോഹൻ പലതവണകളായി അനുരാധയിൽ നിന്നും ഏഴ് ലക്ഷം രൂപയോളം കൈക്കലാക്കിയിരുന്നു. അടുത്തിടെയായി അനുരാധ പണം തിരികെ ചോദിച്ചു. മുഴുവൻ പണവും തിരികെ നൽകണമെന്ന് ഇവർ ചന്ദർമോഹനോട് ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രതി അനുരാധയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.

നേരത്തെ ആസൂത്രണം ചെയ്തു നടത്തിയ കൊലപാതകമാണ് ഇതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന അന്നും ചന്ദർമോഹൻ പണത്തെ ചൊല്ലി അനുരാധയുമായി വഴക്കിട്ടു. ഇതിനിടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അനുരാധയെ കുത്തുകയായിരുന്നു. നെഞ്ചിലും വയറിലും കുത്തേറ്റ ഇവർ സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. തുടർന്ന് പ്രതി തലയും ശരീര ഭാഗങ്ങളും മുറിച്ച് മാറ്റി കവറിലും സ്യൂട്ട് കേസിലും നിറച്ച് വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചു. കൈകാലുകൾ വീട്ടിലെ ഫ്രിഡിജിൽ നിന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP