Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202426Sunday

'എന്റെ രാജി ഒരു അബദ്ധമായിരിക്കാം; മുഖ്യമന്ത്രിയാകാൻ വേണ്ടി നടത്തിയ വ്യക്തിപരമായ പോരാട്ടമല്ല; പോരാടുന്നത്, ജനങ്ങൾക്ക് വേണ്ടിയാണ്'; സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് ഉദ്ധവ് താക്കറെ

'എന്റെ രാജി ഒരു അബദ്ധമായിരിക്കാം; മുഖ്യമന്ത്രിയാകാൻ വേണ്ടി നടത്തിയ വ്യക്തിപരമായ പോരാട്ടമല്ല; പോരാടുന്നത്, ജനങ്ങൾക്ക് വേണ്ടിയാണ്'; സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് ഉദ്ധവ് താക്കറെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മുഖ്യമന്ത്രിയാകാൻ വേണ്ടി നടത്തിയ വ്യക്തിപരമായ പോരാട്ടമല്ല താൻ നടത്തിയതെന്നും പോരാടിയത് ജനങ്ങൾക്ക് വേണ്ടിയാണെന്നും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രാജിവെച്ചിരുന്നില്ലെങ്കിൽ ഉദ്ധവ് താക്കറെ സർക്കാറിനെ പുനഃസ്ഥാപിച്ചേനെയെന്ന സുപ്രീംകോടതി പരാമർശത്തിലാണ് ഉദ്ധവ് താക്കറെ പ്രതികരിച്ചത്.

'എന്റെ രാജി ഒരു അബദ്ധമായിരിക്കാം. പക്ഷേ, ഞാൻ കാര്യങ്ങളെ അത്തരത്തിലല്ല നോക്കിക്കാണുന്നത്. ഞാൻ പോരാടുന്നത്, ജനങ്ങൾക്ക് വേണ്ടിയാണ്, ജനാധിപത്യത്തിന് വേണ്ടിയാണ്, എന്റെ പിതാവ് ബാലസാഹെബ് താക്കറെയുടെ അണികൾക്ക് വേണ്ടിയാണ്.' - ഉദ്ധവ് താക്കറെ മാധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്ട്രയിലെ അയോഗ്യതാ തർക്കത്തിൽ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താക്കറെ.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉദ്ധവ് താക്കറെക്കൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ഉൾപ്പെടെ ശിവസേന വിമതരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയിൽ ഷിൻഡെയുടെ സർക്കാറിനെ ചോദ്യം ചെയ്യാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, രാജിവെച്ചിരുന്നില്ലെങ്കിൽ ഉദ്ധവ് സർക്കാറിനെ പുനഃസ്ഥാപിച്ചേനെ എന്ന് പറഞ്ഞിരുന്നു. വിശ്വാസവോട്ടെടുപ്പിന് മുമ്പ് ഉദ്ധവ് സർക്കാർ രാജിവെച്ചു. അതിനാൽ ഉദ്ധവ് സർക്കാറിനെ വീണ്ടും നിയോഗിക്കാനാവില്ല എന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP