Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഴുക്കുചാലിൽ മാലിന്യക്കൂമ്പാരങ്ങളിൽക്കിടയിൽ ഒഴുകി നോട്ടുകെട്ടുകൾ; കൂട്ടമായെത്തി ശേഖരിച്ച് നാട്ടുകാർ; വീഡിയോ പ്രചരിക്കുന്നു

അഴുക്കുചാലിൽ മാലിന്യക്കൂമ്പാരങ്ങളിൽക്കിടയിൽ ഒഴുകി നോട്ടുകെട്ടുകൾ; കൂട്ടമായെത്തി ശേഖരിച്ച് നാട്ടുകാർ; വീഡിയോ പ്രചരിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

പട്ന: ബിഹാറിൽ അഴുക്കുചാലിൽ മാലിന്യക്കൂമ്പാരങ്ങളിൽക്കിടയിൽ കെട്ടുകണക്കിന് പണം ഒഴുകിനടക്കുന്നു എന്ന തരത്തിൽ വീഡിയോ പ്രചരിക്കുന്നു. ബിഹാർ തലസ്ഥാനമായ പട്നയിൽ നിന്നും 150 കിലോമീറ്റർ അകലെയുള്ള സസാറാമിലാണ് സംഭവം. ഒഴുകിനീങ്ങുന്ന നോട്ടുകൾ ആളുകൾ കൂട്ടത്തോടെ എത്തി എടുത്തുകൊണ്ടു പോവുന്നതും വീഡിയോയിലുണ്ട്. എന്നാൽ വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.

നൂറിന്റെയും ഇരുന്നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടുകൾ കനാലിലൂടെ ഒഴുകിനടക്കുന്നതും ഒരു കൂട്ടം ആളുകൾ മാലിന്യം വകവെയ്ക്കാതെ കനാലിലിറങ്ങി പണം എടുത്തു നീങ്ങുന്നതുമാണ് വീഡിയോയിൽ.

ആദ്യം അമ്പരന്നെങ്കിലും ചിലർ ഉടൻ തന്നെ കനാലിലേക്ക് ചാടി പണം കൈക്കലാക്കി. ഇതോടെ ദുർഗന്ധം വമിക്കുന്നതൊന്നും കണക്കിലെടുക്കാതെ കേട്ടറിഞ്ഞെത്തിയവരെല്ലാം അഴുക്ക് ചാലിലിറങ്ങി. ആൾക്കൂട്ടം ക്രമാതീതമായതോടെ പൊലീസെത്തിയാണ് പിരിച്ചുവിട്ടത്. പണം കിട്ടുമെന്ന പ്രതീക്ഷയിൽ വെള്ളത്തിലിറങ്ങിയവരിൽ ചെറുപ്പക്കാരുമുണ്ട്.

അഴുക്കുചാലിൽ പണം കണ്ടെത്തി എന്ന വിവരം നേരത്തെ പൊലീസിനു ലഭിച്ചിരുന്നു. എന്നാൽ സംഭവസ്ഥലത്തെത്തി. പൊലീസ് നാലു മണിക്കൂറോളം തെരച്ചിൽ നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല.

പൊലീസ് മടങ്ങിയതിനു പിന്നാലെ കനാലിലെത്തിയ ആളുകൾക്ക് പണം ലഭിക്കുകയായിരുന്ന എന്നാണ് റിപ്പോർട്ടുകൾ. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടുമില്ല.

വ്യാജനോട്ടുകളാണ് കിട്ടിയതെന്ന് ചിലർ പറഞ്ഞപ്പോൾ ലഭിച്ചത് യഥാർഥ കറൻസി തന്നെയാണെന്നാണ് മറ്റു ചിലർ പറയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും വിശദമായ അന്വേഷത്തിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ പ്രതികരിക്കാനാകൂ എന്നാണ് പൊലീസിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP