Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

'ബിജെപി അച്ഛനെ അവഗണിച്ചു; ആ അവഗണനയ്ക്ക് പകരം ചോദിക്കും'; മുൻ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകൻ ദീപക് ജോഷി കോൺഗ്രസിൽ

'ബിജെപി അച്ഛനെ അവഗണിച്ചു; ആ അവഗണനയ്ക്ക് പകരം ചോദിക്കും'; മുൻ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകൻ ദീപക് ജോഷി കോൺഗ്രസിൽ

മറുനാടൻ മലയാളി ബ്യൂറോ

ഭോപാൽ: മധ്യപ്രദേശിലെ തലമുതിർന്ന ബിജെപി നേതാക്കളിൽ ഒരാളായിരുന്ന മുൻ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനും മുൻ മന്ത്രിയുമായ ദീപക് ജോഷി ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് ദീപക് ജോഷി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ സാന്നിധ്യത്തിലാണ് ദീപക് ജോഷി കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചത്.

മുൻ മുഖ്യമന്ത്രിയും സംസ്ഥാനത്തെ ബിജെപിയുടെ തലമുതിർന്ന നേതാക്കളിൽ ഒരാളുമായിരുന്ന കൈലാഷ് ജോഷിക്കായി സ്മാരകം നിർമ്മിക്കുന്നതിൽ ബിജെപി നേതൃത്വം കാ്ട്ടിയ അലംഭാവമാണ് പാർട്ടി വിടാൻ ദീപക് ജോഷിയെ പ്രേരിപ്പിച്ചത്. 2019-ൽ അന്തരിച്ച പിതാവിന്റെ ഓർമയ്ക്കായി ഒരു സ്മാരകം പണിയാൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോട് ദീപക് ജോഷി നിരന്തരമായി ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ചൗഹാൻ അതിന് തയ്യാറായില്ല. മുൻ മുഖ്യമന്ത്രി എന്ന നിലയിൽ പിതാവിന്റെ സ്മാരകം പണിയാൻ ഭൂമി അനുവദിക്കുന്നതിനുള്ള നടപടികൾ ഭരണത്തിലിരിക്കെ കമൽനാഥ് വേഗത്തിലാക്കിയെന്ന് പാർട്ടിയിൽ പ്രവേശിച്ചതിനു പിന്നാലെ ദീപക് പറഞ്ഞു.

'ബിജെപി. തന്റെ അച്ഛനെ ആദരിച്ചില്ലെന്നും കോൺഗ്രസ് അതിന് തയ്യാറായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സത്യത്തിൽ അവർ അച്ഛനെ അവഗണിച്ചു. ആ അവഗണനയ്ക്ക് പകരം ചോദിക്കാനാണ് ഞാനിവിടെയുള്ളത്. മുഖ്യമന്ത്രിയോട് ഒരു സ്മാരകം പണിയാൻ ആവശ്യപ്പെട്ടു പകരം അവർ 100 കോടി രൂപയുടെ ബിജെപി. കെട്ടിടം നിർമ്മിക്കുകയാണ്'-ദീപക് പറഞ്ഞു.

അറുപതുകാരനായ ദീപക്ജോഷി 2003-ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. 2013-ലും 2018-ലും വിജയിച്ചു. ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭയിലും അംഗമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP