Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

ഷോപ്പിങ് മാളിൽ ഗെയിം കളിക്കുന്നതിനെച്ചൊല്ലി തർക്കം; 20കാരനെ കുത്തിക്കൊലപ്പെടുത്തി

ഷോപ്പിങ് മാളിൽ ഗെയിം കളിക്കുന്നതിനെച്ചൊല്ലി തർക്കം; 20കാരനെ കുത്തിക്കൊലപ്പെടുത്തി

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ഷോപ്പിങ് മാളിൽ ഗെയിം കളിക്കുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കം സംഘർഷമായതിന് പിന്നാലെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ഡാനിലിംഡയിൽ നിന്നുള്ള കൈഫ് ഷെയ്ഖ് എന്ന 20കാരനാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ജുഹാപുരയിലെ ഐസ് ഫാക്ടറിക്ക് സമീപമുള്ള മാളിലാണ് സംഭവം.

ഗെയിമിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്നാണ് വാസ്ന പൊലീസ് പറയുന്നത്. മൂന്നോ നാലോ പേർ ചേർന്ന് യുവാവിനെ പിടിച്ചുവച്ച് മർദ്ദിച്ചു. പിന്നാലെ അവരിൽ ഒരാൾ യുവാവിന്റെ വയറ്റിൽ ഒന്നിലധികം തവണ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മാളിലുണ്ടായിരുന്നവർ ഓടിക്കൂടി യുവാവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ, പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.

മാളിലെ സെക്യൂരിറ്റി ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. കൊലപാതകക്കുറ്റം ചുമത്തി ഇവരെ അറസ്റ്റ് ചെയ്തതായി പിന്നീട് പൊലീസ് അറിയിച്ചു. എസി മെക്കാനിക് ആയി ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട യുവാവ്. പ്രതികൾ കത്തിയുമായാണ് മാളിലേക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രവേശനകവാടത്തിൽ സുരക്ഷാ പരിശോധന ഉണ്ടായിരുന്നില്ല. മാളിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാവീഴ്ചയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇക്കാര്യവും അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP