Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉത്തർപ്രദേശിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് പേർ മരിച്ചു

ഉത്തർപ്രദേശിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് പേർ മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നോ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ എൽപിജി സിലണ്ടർ പൊട്ടിത്തെറിച്ച് ഒരു കുട്ടിയുൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം. കോട്വാലി നഗറിലെ നയാഗോൺ മേഖലയിലുള്ള ഒരു വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്ന അഭിഷേക്(20), റയീസ്(40), ആഹദ്(5), വിനോദ് എന്നിവരാണ് മരിച്ചത്.

പാടശേഖരത്തിന് നടുവിൽ സ്ഥിതി ചെയ്യുന്ന വീട്ടിൽ നിന്ന് ഉഗ്രശബ്ദത്തോട് കൂടിയുള്ള പൊട്ടിത്തെറി ഉയരുന്നത് കേട്ടാണ് പൊലീസ് സ്ഥലത്തെത്തിയത്. വിശദമായ പരിശോധനയിൽ നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. സ്ഥലത്ത് നിന്ന് എൽപിജി സിലിണ്ടറുകൾ കണ്ടെത്തിയതായും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP