Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കർണാടകയിൽ മുതിർന്ന ജെ.ഡി.എസ് എംഎ‍ൽഎ രാജിവെച്ചു

കർണാടകയിൽ മുതിർന്ന ജെ.ഡി.എസ് എംഎ‍ൽഎ രാജിവെച്ചു

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് മെയ്‌ 10ന് നടക്കാനിരിക്കെ ജെഡിഎസ് നേതൃത്വത്തെ ഞെട്ടിച്ച് മുതിർന്ന നേതാവും എംഎ‍ൽഎയുമായ എ.ടി. രാമസ്വാമി നിയമസഭാംഗത്വം രാജിവെച്ചു. അർകൽഗുഡ് മണ്ഡലം എംഎ‍ൽഎയായ അദ്ദേഹം വെള്ളിയാഴ്ച നിയമസഭ സെക്രട്ടറിക്കാണ് രാജി നൽകിയത്. ബിജെപിയിലാണോ കോൺഗ്രസിലാണോ ചേരുകയെന്നതിൽ വ്യക്തതയില്ല.

ഈ ആഴ്ച രാജിവെക്കുന്ന രണ്ടാമത്തെ ജെ.ഡി.എസ് എംഎ‍ൽഎയാണ്. എസ്.ആർ. ശ്രീനിവാസ് (ഗുബ്ബി ശ്രീനിവാസ് എന്ന വാസു) എംഎ‍ൽഎ സ്ഥാനം രാജിവെച്ച് വ്യാഴാഴ്ച കോൺഗ്രസിൽ ചേർന്നിരുന്നു. ഹാസൻ ജില്ലയിലെ ജെ.ഡി.എസിന്റെ ശക്തികേന്ദ്രമായ അർകൽഗുഡിൽനിന്ന് നാല് തവണ എംഎ‍ൽഎ ആയ രാമസ്വാമി അടുത്തിടെ പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു. അതേസമയം, നേരത്തേ കോൺഗ്രസിലും ബിജെപിയിലും ഉണ്ടായിരുന്ന മുൻ മന്ത്രി എ. മഞ്ജു അടുത്തിടെ ജെ.ഡി.എസിൽ ചേർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP