Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എട്ടാംക്ലാസ് വിദ്യാർത്ഥിനിയോട് ലൈംഗിക താൽപര്യത്തോടെ പെരുമാറി; ട്യൂഷൻ മാസ്റ്റർ പോക്‌സോ കേസിൽ അറസ്റ്റിൽ

എട്ടാംക്ലാസ് വിദ്യാർത്ഥിനിയോട് ലൈംഗിക താൽപര്യത്തോടെ പെരുമാറി; ട്യൂഷൻ മാസ്റ്റർ പോക്‌സോ കേസിൽ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

മാഹി: എട്ടാംക്ലാസ് വിദ്യാർത്ഥിനിയോട് ലൈംഗിക താൽപര്യത്തോടെ പെരുമാറിയ ട്യൂഷൻ സെന്റർ അദ്ധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. മാഹി ഭാരതീയാർ റോഡിൽ വാടകക്ക് താമസിക്കുന്ന വടകര മുക്കാളി ദേവികൃഷ്ണയിൽ എം. രാധാകൃഷ്ണൻ (62) ആണ് പിടിയിലായത്.

മാഹി സിഐ എ. ശേഖറിന്റെ നേതൃത്വത്തിൽ എസ്‌ഐ റീന മേരി ഡേവിഡും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. ട്യൂഷന് അദ്ധ്യാപകന്റെ വീട്ടിലെത്തിയതായിരുന്നു വിദ്യാർത്ഥിനി. അദ്ധ്യാപകൻ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതോടെ കുതറിയോടി രക്ഷിതാക്കളെ വിവരമറിയിച്ചു.

തുടർന്ന് മാഹി പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ടിന്റെ നിർദേശപ്രകാരം പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്ത് പോക്‌സോ നിയമപ്രകാരം കേസെടുത്തു. പ്രതിയെ ശനിയഴ്ച പുതുച്ചേരി കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP