Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ദക്ഷിണേന്ത്യയിൽ സൗഹാർദ്ദപരമായ വ്യവസായമാണ്; ആ ധാർമ്മികതയും മൂല്യവും അച്ചടക്കവും ബോളിവുഡിന് ഇല്ല'; താരതമ്യം ചെയ്ത് നടി കാജൽ അഗർവാൾ

'ദക്ഷിണേന്ത്യയിൽ സൗഹാർദ്ദപരമായ വ്യവസായമാണ്; ആ ധാർമ്മികതയും മൂല്യവും അച്ചടക്കവും ബോളിവുഡിന് ഇല്ല'; താരതമ്യം ചെയ്ത് നടി കാജൽ അഗർവാൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയെയും ബോളിവുഡിനെയും താരതമ്യം ചെയ്ത് നടി കാജൽ അഗർവാൾ. പുതിയ അഭിമുഖത്തിൽ, 'ദക്ഷിണേന്ത്യയിൽ സൗഹാർദ്ദപരമായ വ്യവസായമാണ്' എന്നും തനിക്ക് ഏറ്റവും സ്വീകാര്യമായ മേഖല അവിടെയാണെന്നും കാജൽ തുറന്നു പറഞ്ഞു.

തീർച്ചയായും ഹിന്ദി എന്റെ മാതൃഭാഷയാണ്. ഹിന്ദി സിനിമ കണ്ടാണ് ഞാൻ വളർന്നത്. പക്ഷേ, ഹിന്ദി സിനിമ മേഖലയിൽ ഇല്ലെന്ന് എനിക്ക് തോന്നുന്ന ചിലത് ദക്ഷിണേന്ത്യയിലുണ്ട്. അവിടുത്തെ പരിസരം, ധാർമ്മികത, മൂല്യങ്ങൾ, അച്ചടക്കം എന്നിവയാണ് ഞാൻ ഇഷ്ടപ്പെടുന്നത്.

ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയിലെ ധാർമ്മികത, മൂല്യങ്ങൾ, അച്ചടക്കം എന്നിവ താൻ ഇഷ്ടപ്പെടുന്നുവെന്ന് കാജൽ പറഞ്ഞു. എന്നാൽ ഈ പറഞ്ഞ മൂന്നും ഹിന്ദി സിനിമ മേഖലയിൽ കുറവാണെന്നും കാജൽ അഗർവാൾ കൂട്ടിച്ചേർത്തു.

നടന്മാരും നടിമാരും ബോളിവുഡിൽ തങ്ങളുടെ കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുന്നു. കാരണം ഇത് രാജ്യവ്യാപകമായി എത്തുന്ന ഭാഷയാണെന്ന് കാജൽ പറഞ്ഞു. ബോംബെ പെൺകുട്ടിയാണ് തനെന്നും, മുംബൈയിലാണ് ജനിച്ചു വളർന്നതെന്നും കാജൽ പറയുന്നു. എന്നാൽ തെലുങ്ക് സിനിമ മേഖലയിലാണ് തന്റെ കരിയർ ആരംഭിച്ചത്. കുറച്ച് ഹിന്ദി സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ തനിക്ക് വീട് എന്ന തോന്നൽ നൽകുന്നത് ഹൈദരാബാദും ചെന്നൈയുമാണ്. അത് ഒരിക്കലും മാറില്ലെന്നും നടി കൂട്ടിച്ചേർത്തു.

''ദക്ഷിണേന്ത്യ എല്ലാവരെയും സ്വീകരിക്കും. പക്ഷെ കഴിവും കഠിന പ്രയത്‌നവും ഉണ്ടെങ്കിലെ വിജയം നേടാൻ സാധിക്കൂ. രാജ്യവ്യാപകമായി അംഗീകരിക്കപ്പെട്ട ഭാഷയായതിനാൽ ഹിന്ദിയിൽ കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുന്ന ധാരാളം ആളുകൾ ഉണ്ട്. ദക്ഷിണേന്ത്യ എന്നാൽ സൗഹാർദ്ദപരമായ സിനിമ രംഗമാണ്. ദക്ഷിണേന്ത്യയിൽ അതിശയിപ്പിക്കുന്ന സാങ്കേതിക വിദഗ്ദ്ധർ ഉണ്ട്. ഗംഭീര സംവിധായകരുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ നാല് ഭാഷകളിലും സൃഷ്ടിക്കപ്പെടുന്ന അസാധാരണമായ ഉള്ളടക്കം ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ്' - ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ കാജൽ പറയുന്നു.

തമിഴ് ആക്ഷൻ ചിത്രമായ ഇന്ത്യൻ 2 വിൽ കമൽ ഹാസനൊപ്പമാണ് കാജൽ ഇപ്പോൾ അഭിനയിക്കുന്നത്. സിദ്ധാർത്ഥ്, ഗുൽഷൻ ഗ്രോവർ, രാകുൽ പ്രീത് സിങ് എന്നിവരും ചിത്രത്തിലുണ്ടാകും. മറ്റ് മൂന്ന് തമിഴ് സിനിമകളിലും ഇവർ അഭിനയിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP