Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെടികളെ ബാധിക്കുന്ന ഫംഗസ് രോഗം മനുഷ്യനിലും; ആദ്യമായി രോഗം പിടിപെട്ടതുകൊൽക്കത്ത സ്വദേശിക്ക്

ചെടികളെ ബാധിക്കുന്ന ഫംഗസ് രോഗം മനുഷ്യനിലും; ആദ്യമായി രോഗം പിടിപെട്ടതുകൊൽക്കത്ത സ്വദേശിക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ചെടികളെ ബാധിക്കുന്ന ഫംഗസ് രോഗം (പൂപ്പൽ ബാധ) മനുഷ്യനെയും ബാധിച്ചു. ലോകത്ത് ആദ്യമായി കൊൽക്കത്ത സ്വദേശിയെ രോഗം ബാധിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.പേര് വെളിപ്പെടുത്താത്ത 61കാരനാണ് രോഗം ബാധിച്ചത്. മെഡിക്കൽ ജേർണലിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ഭക്ഷണം ഇറക്കുന്നതിന് ബുദ്ധിമുട്ട്, ചുമ, ക്ഷീണം, തൊണ്ടയടപ്പ് തുടങ്ങിയ രോഗലക്ഷണങ്ങളുമായാണ് 61കാരൻ ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. ജീവിത ശൈലി രോഗങ്ങൾ അടക്കം മറ്റു രോഗങ്ങൾ പിടിപെട്ടതായി മുൻകാല ചരിത്രം ഇല്ലാത്തയാൾക്കാണ് രോഗം ബാധിച്ചത്.

ഫംഗസ് അഥവാ പൂപ്പലുകളെ കുറിച്ച് ദീർഘകാലമായി ഗവേഷണം ചെയ്യുന്നയാൾക്കാണ് രോഗം പിടിപെട്ടതെന്നും മെഡിക്കൽ മൈക്കോളജി കേസ് റിപ്പോർട്ട്്സ് എന്ന ജേർണലിലെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.കോണ്ട്രോസ്റ്റീരിയം പർപ്യൂറിയം എന്ന കുമിൾ കാരണമാകുന്ന സിൽവർ ലീഫ് രോഗം ചെടികളെ ബാധിക്കാറുണ്ട്. ഈ കുമിൾ ബാധിച്ചാണ് 61കാരന് രോഗം പിടിപെട്ടത്. ഇതാദ്യമായാണ് ചെടികളെ ബാധിക്കുന്ന കുമിൾ മനുഷ്യനിൽ രോഗത്തിന് കാരണമായത്. 61കാരന്റെ കഴുത്തിൽ കണ്ട പഴുപ്പുനിറഞ്ഞ കുരു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. രണ്ടുവർഷം നീണ്ട ആന്റിഫംഗൽ ചികിത്സയിലൂടെ 61കാരന്റെ രോഗം പൂർണമായി മാറിയതായും റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP