Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബിജെപിയിൽ നിന്നും രാജിവച്ചു; എൻ.വൈ ഗോപാലകൃഷ്ണ വീണ്ടും കോൺഗ്രസിലേക്ക്

ബിജെപിയിൽ നിന്നും രാജിവച്ചു; എൻ.വൈ ഗോപാലകൃഷ്ണ വീണ്ടും കോൺഗ്രസിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: കർണാടകയിലെ കുൽദിഗിയിൽനിന്നുള്ള ബിജെപി എംഎൽഎ എൻ.വൈ ഗോപാലകൃഷ്ണ സ്ഥാനം രാജിവെച്ച് വീണ്ടും കോൺഗ്രസിലേക്ക്. മെയ്‌ പത്തിന് കർണാടക സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. വെള്ളിയാഴ്ചയാണ് സ്പീക്കർ വിശ്വേശ്വർ ഹെഗ്ഡേ കാഗേരിയെ കണ്ട് ഇദ്ദേഹം രാജി സമർപ്പിച്ചത്. ഗോപാലകൃഷ്ണ കോൺഗ്രസിൽ ചേരുമെന്നാണ് വിവരം. കോൺഗ്രസ് നേതാക്കളായ ഡി.കെ ശിവകുമാറിനെയും സിദ്ധരാമയ്യയെയും ഇദ്ദേഹം കണ്ടതായും ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്.

നേരത്തെ കോൺഗ്രസ് അംഗമായിരുന്ന ഗോപാലകൃഷ്ണ 1997, 1999, 2004, 2008 എന്നീ കാലയളവിൽ ചിത്രദുർഗ ജില്ലയിലെ മൊളകാൽമുരുവിൽ നിന്നുള്ള എംഎൽഎയായിരുന്നു. 2018ൽ സ്ഥാനാർത്ഥി പട്ടികയിൽ ഇടംലഭിക്കാത്തതിനെ തുടർന്ന് തെരഞ്ഞെടുപ്പിന് തൊട്ട്മുമ്പ് ബിജെപിയിൽ ചേരുകയായിരുന്നു. തുടർന്ന് മൊളകാൽമുരുവിന് പകരം അദ്ദേഹത്തിന് വിജയനഗര ജില്ലയിലെ കുൽദിഗി മണ്ഡലം ലഭിച്ചു. മുതിർന്ന നേതാവായ ശ്രീരാമുലുവാണ് മൊളകാൽമുരുവിൽ മത്സരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP