Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാമനവമി ആഘോഷങ്ങൾക്കു പിന്നാലെ സംഘർഷം: ബിഹാറിലെ സസാറാമിൽ നിരോധനാജ്ഞ

രാമനവമി ആഘോഷങ്ങൾക്കു പിന്നാലെ സംഘർഷം: ബിഹാറിലെ സസാറാമിൽ നിരോധനാജ്ഞ

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: രാമനവമി ആഘോഷങ്ങൾക്കു പിന്നാലെയുണ്ടായ സാമുദായിക സംഘർഷത്തെ തുടർന്ന് ബിഹാറിലെ സസാറാമിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ച സസാറാം സന്ദർശിക്കാനിരിക്കെയാണ് നിരോധനാജ്ഞ. ബിജെപി സംഘടിപ്പിക്കുന്ന സമ്രാട്ട് അശോക ജയന്തി ആഘോഷത്തിൽ പങ്കെടുക്കാനാണ് അമിത് ഷാ വരുന്നത്.

ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ കല്ലേറും വെടിവയ്പും തീവയ്പുമുണ്ടായി. വെടിവയ്പിൽ പൊലീസുകാർക്കു പരുക്കേറ്റു. ഗോലാ ബസാറിൽ വാഹനങ്ങളും കടകളും അടിച്ചുതകർത്തു. കടകൾക്കു തീവയ്പുണ്ടായതിനെ തുടർന്നു വൻ പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

സാമുദായിക സംഘർഷം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സസാറാമിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അക്രമം നടന്ന പ്രദേശത്തിനു രണ്ടു കിലോമീറ്റർ അകലെയാണ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനായി വേദിയൊരുക്കിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP