Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ; ഒമ്പത് വിമാനങ്ങൾ ജയ്പൂരിലേക്ക് വഴിതിരിച്ചു വിട്ടു

ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ; ഒമ്പത് വിമാനങ്ങൾ ജയ്പൂരിലേക്ക് വഴിതിരിച്ചു വിട്ടു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. വടക്ക്-കിഴക്കൻ ഇന്ത്യയെ ബാധിച്ച ന്യൂനമർദത്തെ തുടർന്നാണ് കനത്ത മഴയുണ്ടായതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് ഒമ്പത് വിമാനങ്ങൾ ജയ്പൂരിലേക്ക് വഴിതിരിച്ചു വിട്ടു.

നഗരത്തിൽ മണിക്കൂറിൽ 40 കിലോ മീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. അതേസമയം, ഡൽഹിയിൽ താപനില ഇന്ന് 16.2 ഡിഗ്രിയായി താഴ്ന്നു. 33.6 ഡിഗ്രിയാണ് ഉയർന്ന താപനില. അടുത്ത നാല് ദിവസവും ഡൽഹിയിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. താപനില മൂന്ന് ഡിഗ്രി വരെ താഴാനും സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP