Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ദേശീയഗാനം സ്വന്തം രീതിയിൽ ആലപിച്ചു; മുഴുവനും പൂർത്തീകരിച്ചില്ല'; ദേശീയ ഗാനത്തെ അപമാനിച്ച കേസിൽ മമത ബാനർജിക്ക് തിരിച്ചടി; യാതൊരു ഇളവും നൽകേണ്ടതില്ലെന്ന് ബോംബെ ഹൈക്കോടതി

'ദേശീയഗാനം സ്വന്തം രീതിയിൽ ആലപിച്ചു; മുഴുവനും പൂർത്തീകരിച്ചില്ല'; ദേശീയ ഗാനത്തെ അപമാനിച്ച കേസിൽ മമത ബാനർജിക്ക് തിരിച്ചടി; യാതൊരു ഇളവും നൽകേണ്ടതില്ലെന്ന് ബോംബെ ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ദേശീയ ഗാനത്തെ അപമാനിച്ചെന്ന കേസിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് തിരിച്ചടി. കേസിൽ യാതൊരു ഇളവും നൽകേണ്ടതില്ലെന്ന് ബോംബെ ഹൈക്കോടതി. 2023ലെ സെഷൻസ് കോടതി വിധിക്കെതിരെ മമത സമർപ്പിച്ച ഹർജി തള്ളി കൊണ്ടാണ് ജസ്റ്റിസ് അമിത് ബോർക്കർ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഉത്തരവ്. സെഷൻസ് കോടതി വിധിയിൽ അവ്യക്തതകളുണ്ടെങ്കിലും പരാതിയിൽ ഇടപെടാൻ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

മുംബൈയിൽ നടന്ന തൃണമൂൽ കോൺഗ്രസിന്റെ ഒരു ചടങ്ങിൽ മമത ബാനർജി ദേശീയ ഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകനായ വിവേകാനന്ദ ഗുപ്തയാണ് കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി മമത ബാനർജിക്ക് സമൻസ് അയച്ചു. ഇതോടെ മമത പ്രത്യേക കോടതിയെ സമീപിക്കുകയായിരുന്നു.

2022 മാർച്ചിലായിരുന്നു പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. ദേശീയഗാനം മമത ബാനർജി സ്വന്തം രീതിയിൽ ആലപിച്ചു, മുഴുവനും പൂർത്തീകരിച്ചില്ലെന്നുമായിരുന്നു പരാതി. മുഖ്യമന്ത്രിയായിരുന്ന മമത പ്രോട്ടോകോളുകൾ പാലിച്ച് മറ്റൊരു സംസ്ഥാനത്തെത്തി ദേശീയ ഗാനത്തെ അപമാനിച്ച സംഭവം ഗൗരവമുള്ളതാണെന്നും കോടതി വിലയിരുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP