Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാമുകൻ ജീവനൊടുക്കിയതിന്റെ മനോവിഷമത്തിൽ ആത്മഹത്യാ ശ്രമം; സ്വയം തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു

കാമുകൻ ജീവനൊടുക്കിയതിന്റെ മനോവിഷമത്തിൽ ആത്മഹത്യാ ശ്രമം; സ്വയം തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ഗുരുഗ്രാം: കാമുകൻ ജീവനൊടുക്കിയതിന്റെ മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിൽ കഴിയവെ മരിച്ചു. ബിഹാർ സ്വദേശിനിയായ മഞ്ജു(30)വാണ് ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ഞായറാഴ്ച രാത്രിയാണ് സെക്ടർ 37-ലെ വാടകവീട്ടിൽവെച്ച് യുവതി സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചതെന്നും പൊലീസ് പറഞ്ഞു.

ഗുരുഗ്രാമിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയായിരുന്ന മഞ്ജുവും വ്യാപാരിയായ ബാബുലാലും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് നൽകുന്നവിവരം. വിവാഹിതനായ ബാബുലാൽ ഞായറാഴ്ച വൈകിട്ട് സ്വയം വെടിയുതിർത്ത് മരിച്ചിരുന്നു. ഈ വിവരമറിഞ്ഞതിന് പിന്നാലെയാണ് മഞ്ജു ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതെന്നും പൊലീസ് പറഞ്ഞു.

യുവതിയുടെ കിടപ്പുമുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നും മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP