Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പരാതി പറയാനെത്തിയ യുവതിയോട് മോശമായി പെരുമാറി; വസ്ത്രം മാറ്റി മാറിടം കാണിക്കണമെന്ന് വീഡിയോ കോളിൽ ആവശ്യപ്പെട്ടു; പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു

പരാതി പറയാനെത്തിയ യുവതിയോട് മോശമായി പെരുമാറി; വസ്ത്രം മാറ്റി മാറിടം കാണിക്കണമെന്ന് വീഡിയോ കോളിൽ ആവശ്യപ്പെട്ടു; പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: പൊലീസ് സ്റ്റേഷനിൽ പരാതി പറയാനെത്തിയ യുവതിയെ വീഡിയോ കോളിൽ വിളിച്ച് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. യുവതി നൽകിയ പരാതിയിൽ നടപടിയെടുക്കണമെങ്കിൽ യുവതി വസ്ത്രം മാറ്റി മാറിടം കാണിക്കണമെന്നാണ് വീഡിയോ കോളിലൂടെ പൊലീസുകാരൻ ആവശ്യപ്പെട്ടത്. തുടർന്ന് ഇയാൾക്കെതിരെ യുവതി പരാതിയുമായി ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു.

ബിൽഹോർ പൊലീസ് ഔട്ട്‌പോസ്റ്റിലെ മഹേന്ദർ സിങ് എന്ന പൊലീസുകാരനെതിരെയാണ് ആരോപണം ഉയർന്നത്. ഇയാളെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം ആരംഭിച്ചതായും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. കുടുംബ തർക്കവുമായി ബന്ധപ്പെട്ടാണ് യുവതി പൊലീസിനെ സമീപിച്ചത്. പരാതി സ്വീകരിച്ച ശേഷം പൊലീസ് യുവതിയെ തിരിച്ചയച്ചു.

എന്നാൽ, അർധ രാത്രിയിൽ പരാതി അന്വേഷിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ യുവതിയെ വീഡിയോ കോൾ ചെയ്തു. പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കണമെങ്കിൽ വീഡിയോ കോളിനിടെ മാറിടം കാണിക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടെന്ന് യുവതി പറഞ്ഞു. പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴും ഇയാൾ അനുചിതമായ രീതിയിൽ ശരീരത്തിൽ സ്പർശിച്ചെന്നും യുവതിയുടെ പരാതിയിൽ പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി ലഭിച്ചെന്നും ഇയാളെ സസ്‌പെൻഡ് ചെയ്‌തെന്നും ആരോപണം ശരിയെന്ന് തെളിഞ്ഞാൽ കൂടുതൽ നടപടിയുണ്ടാകുമെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസം മറ്റൊരു പൊലീസുകാരൻ പൊലീസ് യൂണിഫോമിൽ നിൽക്കുന്ന യുവതിയോടൊപ്പമുള്ള ചിത്രം വൈറലായതിനെ തുടർന്ന് സസ്‌പെൻഷനിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP