Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാൻ കാർഡും ആധാറും ബന്ധിപ്പിക്കാനുള്ള കാലാവധി മൂന്നുമാസത്തേക്ക് നീട്ടി; ജൂൺ 30 വരെ സാവകാശം

പാൻ കാർഡും ആധാറും ബന്ധിപ്പിക്കാനുള്ള കാലാവധി മൂന്നുമാസത്തേക്ക് നീട്ടി; ജൂൺ 30 വരെ സാവകാശം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാൻകാർഡും ആധാറും ബന്ധിപ്പിക്കാനുള്ള കാലാവധി മൂന്നുമാസത്തേക്ക് നീട്ടി. ജൂൺ 30 വരെയാണ് സമയം നീട്ടി. ജൂൺ 30നുള്ളിൽ ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമായേക്കാം.
നേരത്തെ മാർച്ച് 31 ആയിരുന്നു അവസാനതീയതി.

ആധാറും പാൻകാർഡും ബന്ധിപ്പിക്കുന്നതിൽ പലയിടങ്ങളിലും സാങ്കേതിക തടസ്സങ്ങൾ നേരിടുന്നതായി പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്(സി.ബി.ഡി.ടി) സമയപരിധി നീട്ടിനൽകിയത്. ആധാറും പാനും ബന്ധിപ്പിക്കാനുള്ള സമയപരിധി അഞ്ചാം തവണയാണ് നീട്ടുന്നത്. 2022 ഏപ്രിൽ മുതൽ ജൂൺ വരെ 500 രൂപയും തുടർന്ന് 1000 രൂപയും പിഴയും ഏർപ്പെടുത്തി. നിലവിൽ പാനും ആധാറും ബന്ധിപ്പിക്കാൻ 1000 രൂപ പിഴ നൽകണം.

www.incometax.gov.in എന്ന വെബ്‌സൈറ്റിൽ ക്വിക് ലിങ്ക്‌സിന് കീഴിലുള്ള 'ലിങ്ക് ആധാർ സ്റ്റാറ്റസ്' എന്ന ഓപ്ഷനിൽ പോയി ആധാറും പാനും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനാകും. ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ Your PAN is already linked to given Aadhaar എന്ന സന്ദേശം ലഭിക്കും. ബന്ധിപ്പിക്കാത്തവർക്ക് 'ലിങ്ക് ആധാർ' എന്ന ഓപ്ഷനിൽ പ്രവേശിച്ച് ഇതിനുള്ള നടപടി പൂർത്തീകരിക്കാം. ഇരുരേഖകളിലെയും പേര്, ജനനത്തീയതി, ലിംഗം എന്നിവ ഒരുപോലെയായിരിക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP