Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202302Friday

സർക്കാർ ആശുപത്രിയിൽ സ്‌ട്രെച്ചർ ലഭിച്ചില്ല; കാലൊടിഞ്ഞ 65-കാരനെ ബഡ് ഷീറ്റിൽ ഇരുത്തി വലിച്ചിഴച്ചു; വീഡിയോ പ്രചരിക്കുന്നു

സർക്കാർ ആശുപത്രിയിൽ സ്‌ട്രെച്ചർ ലഭിച്ചില്ല; കാലൊടിഞ്ഞ 65-കാരനെ ബഡ് ഷീറ്റിൽ ഇരുത്തി വലിച്ചിഴച്ചു; വീഡിയോ പ്രചരിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: സർക്കാർ ആശുപത്രിയിൽ സ്‌ട്രെച്ചർ ലഭിക്കാത്തതിനെ തുടർന്ന് 65-കാരനെ തുണിയിലിരുത്തി വലിച്ചിഴയ്ക്കുന്നതിന്റെ വീഡിയോ പ്രചരിക്കുന്നു. മധ്യപ്രദേശിലെ ഗ്വാളിയോറിലെ 1000 ബെഡുള്ള ആശുപത്രിയിലാണ് ശ്രീകിഷൻ ഓജ എന്നയാൾക്ക് ദുരനുഭവം നേരിട്ടത്. ജില്ലയിലെ ഏറ്റവും വലിയ ആശുപത്രിയാണിത്.

സോഷ്യൽ മീഡിയയിൽ പുറത്തുവന്ന വീഡിയോ പ്രകാരം കൂട്ടിരുപ്പുകാരിയായ മരുമകൾ വെള്ള ബെഡ് ഷീറ്റിൽ ഇരുത്തി വൃദ്ധനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതാണ് കാണുന്നത്. 400 കോടി ചെലവിൽ നിർമ്മിച്ച ആശുപത്രിയിൽ ആവശ്യത്തിന് സ്‌ട്രെച്ചർ പോലും ഇല്ലെന്നാണ് രോഗികൾ ആരോപിക്കുന്നത്. വീഡിയോ വലിയ രീതിയിൽ പ്രചരിക്കുകയാണ്.

സൈക്കിളിൽ നിന്ന് വീണ് കാലിന് ഒടിവുണ്ടായതോടെയാണ് ചികിത്സയ്ക്കായി വൃദ്ധൻ ആശുപത്രിയിൽ എത്തിയതെന്ന് ബന്ധുവിനെ ഉദ്ധരിച്ച് എൻഡിടിവി പറയുന്നു. ഗ്വാളിയോറിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള ഭിന്ദ് ജില്ലയിൽ നിന്നാണ് വന്നത്. അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടർ ശ്രീകിഷൻ ഓജയെ (65) ട്രോമ വിഭാഗത്തിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു.

തുടർന്ന് പലയിടത്തും സ്ട്രെച്ചർ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. അന്വഷിച്ച കണ്ടെത്തിയ രണ്ട് സ്‌ട്രെച്ചറിനും ചക്രം ഇല്ലായിരുന്നു. ഒടുവിൽ മറ്റ് വഴികളില്ലാതെ ഒരു ബെഡ്ഷീറ്റിൽ ശ്രീകിഷനെ ഇരുത്തി മെയിൻ ഗേറ്റുവരെ വലിച്ചിഴച്ച് എത്തിച്ചു. ശേഷം ഓട്ടോറിക്ഷയിൽ ട്രോമാ കെയർ വിഭാഗത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്നും മരുമകളായ യുവതി പറഞ്ഞു.

ആശുപത്രിയിൽ പലയിടത്തായി സ്‌ട്രെച്ചറുകൾ കാണാമെങ്കിലും ഒരെണ്ണത്തിനു പോലും ചക്രങ്ങൾ ഇല്ലെന്ന് മറ്റ് രോഗികളും പരാതിപ്പെടുന്നു. അതേസമയം, വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംഭവം പരിശോധിച്ചു വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP