Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ്: ശാരീരികക്ഷമതാ ടെസ്റ്റിൽ ഓട്ടത്തിനിടെ 20കാരൻ കുഴഞ്ഞുവീണ് മരിച്ചു

പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ്: ശാരീരികക്ഷമതാ ടെസ്റ്റിൽ ഓട്ടത്തിനിടെ 20കാരൻ കുഴഞ്ഞുവീണ് മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റിനുള്ള ശാരീരികക്ഷമതാ ടെസ്റ്റ് നടക്കുന്നതിനിടെ 20കാരനായ ഉദ്യോഗാർഥി കുഴഞ്ഞുവീണ് മരിച്ചു. ശ്യാംസുന്ദർപൂർ സ്വദേശിയായ ദീപ്തി രഞ്ജൻ ദാഷ് ആണ് മരിച്ചത്. 1600 മീറ്റർ ഓട്ടത്തിനിടെ ദാഷ് കുഴഞ്ഞുവീഴുകയായിരുന്നു ഒഡിഷയിലെ ഗുഞ്ജാം ജില്ലയിലെ ഛത്രപൂരിൽ വെള്ളിയാഴ്ചയാണ് സംഭവം.

ഛത്രപൂരിലെ പൊലീസ് റിസർവ് ഗ്രൗണ്ടിലായിരുന്നു ടെസ്റ്റ് നടന്നത്. ഛത്രപൂരിലെ പൊലീസ് റിസർവ് ഗ്രൗണ്ടിൽ കോൺസ്റ്റബിൾ റിക്രൂട്ട്മെന്റിനുള്ള ഫിസിക്കൽ ടെസ്റ്റ് നടക്കുന്നതിനിടെയാണ് 1600 മീറ്റർ ഓട്ടത്തിൽ ഡാഷ് ബോധരഹിതനായി വീണത്.

ഉടൻ ഛത്രപൂരിലെ സബ് ഡിവിഷനൽ ആശുപത്രിയിലും പിന്നീട് എംകെസിജി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു എന്ന് ഗുഞ്ജാം എസ്‌പി ജഗ്മോഹൻ മീണ പറഞ്ഞു.

1600 മീറ്റർ ഓട്ടത്തിനിടെ ഡോക്ടർ ദാഷിന്റെ ആരോഗ്യാവസ്ഥ പരിശോധിച്ചിരുന്നു. ശാരീരികക്ഷമതാ ടെസ്റ്റിൽ പങ്കെടുക്കാൻ ദാഷ് തികച്ചും യോഗ്യനായിരുന്നു. എന്നാൽ എന്താണ് മരണകാരണമെന്ന് ശനിയാഴ്ച നടക്കുന്ന പോസ്റ്റ്മോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ദാഷിന്റെ മരണവിവരം പൊലീസ് മാതാപിതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റിനുള്ള മൂന്ന് ദിവസത്തെ ശാരീരികക്ഷമതാ ടെസ്റ്റ് വ്യാഴാഴ്ച മുതലാണ് ആരംഭിച്ചത്. എഴുത്തുപരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർഥികളാണ് റിക്രൂട്ട്മെന്റ് ഡ്രൈവിലെ ഫിസിക്കൽ ടെസ്റ്റിന് ഹാജരാവുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP