Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമൃത്പാൽ സിങ്ങിനും കൂട്ടാളിക്കും അഭയം നൽകിയ യുവതി അറസ്റ്റിൽ; ഒളിവിൽ കഴിയുന്ന 'വാരിസ് പഞ്ചാബ് ദേ' തലവനെ കണ്ടെത്താൻ ശ്രമം

അമൃത്പാൽ സിങ്ങിനും കൂട്ടാളിക്കും അഭയം നൽകിയ യുവതി അറസ്റ്റിൽ; ഒളിവിൽ കഴിയുന്ന 'വാരിസ് പഞ്ചാബ് ദേ' തലവനെ കണ്ടെത്താൻ ശ്രമം

മറുനാടൻ മലയാളി ബ്യൂറോ

 ഛണ്ഡീഗഢ്: ഒളിവിൽ കഴിയുന്ന ഖാലിസ്ഥാൻ വാദി നേതാവും 'വാരിസ് പഞ്ചാബ് ദേ' തലവനുമായ അമൃത്പാൽ സിങ്ങിനും കൂട്ടാളിക്കും അഭയം നൽകിയ യുവതി അറസ്റ്റിൽ. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ തന്റെ വീട്ടിൽ ഇരുവരെയും പാർപ്പിച്ച ബൽജിത് കൗർ എന്ന യുവതിയാണ് അറസ്റ്റിലായത്.

പപാൽ പ്രീത് സിങ് എന്ന കൂട്ടാളിയാണ് അമൃത്പാൽ സിങ്ങിനൊപ്പം ബൽജിത് കൗറിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞത്. അമൃത്പാലിനെ രക്ഷപെടാൻ സഹായിച്ചതിന് നാലുപേർ ചൊവ്വാഴ്ച് അറസ്റ്റിലായിരുന്നു.

അതേസമയം, പൊലീസിനെ വെട്ടിച്ച് രക്ഷപെട്ട ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനായുള്ള പഞ്ചാബ് പൊലീസിന്റെ ഊർജിത തിരച്ചിൽ ആറാം ദിവസത്തിലാണ്.

ഇന്നലെ ഇയാൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനങ്ങളിലൊന്നായ ബൈക്ക് പൊലീസ് കണ്ടെത്തിയിരുന്നു. ജലന്ധറിൽ നിന്ന് 45 കിലോമീറ്റർ അകലെ ദാരാപൂരിലെ കനാലിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു ബൈക്ക്. ബൈക്കിന് പിറകിലിരുന്ന് ഇയാൾ കൂട്ടാളിക്കൊപ്പം യാത്ര ചെയ്യുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 12 മണിക്കൂറിനിടെ അഞ്ച് വാഹനങ്ങൾ മാറിക്കയറിയാണ് ഇയാൾ രക്ഷപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP